For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏത്തപ്പഴം കട്‌ലറ്റ്

|

കട്‌ലറ്റുകള്‍ പല തരത്തിലും ഉണ്ടാക്കാം. വെജും നോണ്‍ വെജുമെല്ലാം.

ഏത്തപ്പഴം അഥവാ നേന്ത്രപ്പഴം കേരളത്തില്‍ സുലഭമാണ്. ഇത് കട്‌ലറ്റാക്കിയും പരീക്ഷിയ്ക്കാം. പഴം പുഴുങ്ങിയതിനും പഴംപൊരിയ്ക്കും പുറമെ, ഒരു വ്യത്യസ്തതയുമാകും.

ഏത്തപ്പഴം കട്‌ലറ്റ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

CUTLET

ഏത്തപ്പഴം-അരക്കിലോ
മുട്ട-1
വെളുത്ത കസ്‌കസ്-25 ഗ്രാം
കശുവണ്ടിപ്പരിപ്പ്-15
കിസ്മിസ്-25 ഗ്രാം
ഏലയ്ക്ക-2
നെയ്യ്-2 സ്പൂണ്‍
പഞ്ചസാര-2 വലിയ സ്പൂണ്‍
ബ്രെഡ് ക്രംമ്പ്‌സ്

ഏത്തപ്പഴം പുഴുങ്ങിയെടുക്കുക. ഇത് പിന്നീട് നടുവിലെ കുരു കളഞ്ഞ് ഉടച്ചെടുക്കണം.

ഒരു പാന്‍ ചൂടാക്കി ഇതില്‍ കസ്‌കസ് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ചൂടാക്കിയെടുക്കുക.

കസ്‌കസ് മാറ്റിയ ശേഷം നെയ്യില്‍ കിസ്മിസ്, കശുവണ്ടിപ്പരിപ്പ് എന്നിവ മൂപ്പിച്ചെടുക്കുക.

ഏലയ്ക്ക പൊടിയ്ക്കുക.

ഉടച്ച പഴത്തില്‍ ബ്രെഡ് ഒഴികെയുള്ള എല്ലാ ചേരുവകളും കൂട്ടിച്ചേര്‍ക്കുക

എണ്ണ തിളപ്പിച്ച് പഴക്കൂട്ട് വട്ടത്തില്‍ ആക്കി ബ്രെഡ് ക്രംമ്പ്‌സില്‍ മുക്കി വറുത്തെടുക്കുക. കൊങ്കണ്‍ സ്‌റ്റൈല്‍ മുട്ടക്കറി

English summary

Kerala Banana Cutlet

Cutlet can be prepared in a number of ways. Here is an easy recipe of cutlet, Kerala Banana Cutlet. Read to know about,
Story first published: Thursday, May 14, 2015, 13:11 [IST]
X
Desktop Bottom Promotion