For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌നാക്‌സായി ഹാഷ് ബ്രൗണ്‍

|

സ്‌നാക്‌സായി ഒരു വിദേശി വിഭവമായാലോ. ഉരുളക്കിഴങ്ങു കൊണ്ടുണ്ടാക്കുന്ന ഹാഷ് ബ്രൗണ്‍. യുകെയിലെ ഒരു വിഭവമാണിത്. എളുപ്പം ഉണ്ടാക്കാം.

ഹാഷ് ബ്രൗണ്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

ഉരുളക്കിഴങ്ങ്-4
സവാള-1
പാല്‍-2 ടേബിള്‍ സ്പൂണ്‍
കോണ്‍ഫ്‌ളോര്‍-4 ടേബിള്‍ സ്പൂണ്‍
ബട്ടര്‍-3 ടേബിള്‍ സ്പൂണ്‍
കുരുമുളക്
ഉപ്പ്

ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് ഗ്രേറ്റ് ചെയ്തു വയ്ക്കുക. സവാള കനം കുറച്ചു നീളത്തിലരിയണം.

ഇവയ്‌ക്കൊപ്പം ബട്ടര്‍ ഒഴികെ ബാക്കിയുള്ള ചേരുവകള്‍ ചേര്‍ത്തിളക്കണം.

ഒരു പാനില്‍ ബട്ടര്‍ ചൂടാക്കുക. ഉരുളക്കിഴങ്ങ് ഒരു തവ കൊണ്ടെടുത്തു പരത്തി ഇതിലിട്ടു ചൂടാക്കുക. ഇരുവശവും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വേവിച്ചെടുക്കണം.

Hash Brown

ഹാഷ് ബ്രൗണ്‍ തയ്യാര്‍. ഇത് സോസ് ചേര്‍ത്തു കഴിയ്ക്കാം. ബ്രെഡിനൊപ്പവും ഇതുപയോഗിയ്ക്കാം.

English summary

Hash Brown Recipe

Hash Brown is a foreign food item. You can try this for kids. Try this recipe,
Story first published: Saturday, November 15, 2014, 15:26 [IST]
X
Desktop Bottom Promotion