For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗോബി പക്കോഡ റെസിപ്പി

|

കോളിഫഌവര്‍ ഇലക്കറികളില്‍ പെടുന്ന ഒന്നാണ്. ക്യാബേജിന്റെ വര്‍ഗത്തില്‍ പെടുന്ന ഇതിന് ആരോഗ്യഗുണങ്ങളും ഏറെയുണ്ട്.

കോളിഫഌവര്‍ കൊണ്ട് കറികളുണ്ടാക്കാം. ഇത് സ്റ്റഫ് ചെയ്ത് പറാത്തയുണ്ടാക്കാം. കോളിഫഌവര്‍ കൊണ്ട് പക്കോഡയുമുണ്ടാക്കാം.

സ്പിനാച്ച് കട്‌ലറ്റ്

കോളിഫഌവറിന് ഹിന്ദിയില്‍ പറയുന്ന പേരാണ് ഗോബി. ഗോബി പക്കോഡ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Gobi Pakora

കോളിഫഌവര്‍
ഇടത്തരമാക്കി നുറുക്കിയത്- 1 കപ്പ്
കടലമാവ്-1 കപ്പ്
പച്ചമുളക്-2
മുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
ബേക്കിംഗ് സോഡ- ഒരു നുള്ള്
ഉപ്പ്
എണ്ണ
വെള്ളം

കടലമാവില്‍ കോളിഫഌര്‍, എണ്ണ എന്നിവയുള്ള ചേരുവകളൊഴികെ ബാക്കിയെല്ലാം ചേര്‍ത്ത് പാകത്തിന് വെള്ളവും ചേര്‍ത്തിളക്കുക. ഇത് അല്‍പസമയം വയ്ക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക.

തിളച്ച എണ്ണയിലേയ്ക്ക് കോളിഫഌവര്‍ മാവില്‍ മുക്കിയിടുക. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കാം.

ചൂടോടെ കഴിയ്ക്കൂ, ഗോബി പക്കോഡ.

English summary

Gobi Pakora Recipe

Gobi Pakora Recipe is a tasty and yummy snack. Gobi pakora is very easy to prepare, read on,
Story first published: Thursday, January 23, 2014, 15:51 [IST]
X
Desktop Bottom Promotion