For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പച്ചമുളകു കൊണ്ട് സ്‌നാക്‌സ്

|

നല്ല എരിവുള്ള സ്‌നാക്‌സ് ഇഷ്ടപ്പെടുന്നവര്‍ക്കുള്ളതാണ് പച്ചമുളകു വറുത്തത്. ബജിയുണ്ടാക്കാനുളള മുളക് ഒരു പ്രത്യേക തരമുണ്ടെങ്കിലും അധികം എരിവില്ലാത്ത തരം പച്ചമുളകാണ് പച്ചമുളകു ഫ്രൈ ഉണ്ടാക്കാന്‍ സാധാരണ ഉപയോഗിക്കാറ്. കൂടുതല്‍ എരിവു പ്രശ്‌നമില്ലെങ്കില്‍ ഇത്തരം മുളകും ഉപയോഗിക്കാം.

സൈഡ് ഡിഷായി ഉപയോഗിക്കാവുന്ന ഇത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Chilly Fry

പച്ചമുളക്-10
കടലമാവ്-മുക്കാല്‍കപ്പ്
മല്ലിപ്പൊടി-2 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ

പച്ചമുളകു നല്ലപോലെ കഴുകി വരഞ്ഞു വയ്ക്കുക.

കടലമാവ്, മല്ലിപ്പൊടി, മുളകുപൊടി, ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ കൂട്ടിക്കലര്‍ത്തുക. അല്‍പം വെള്ളം ചേര്‍ത്ത ഇത് കുഴമ്പാക്കുക.

പച്ചമുളകിനുള്ളില്‍ ഈ മസാല നിറയ്ക്കുക. മുളക് വേര്‍പെട്ടു വരാത്ത വിധത്തില്‍ വേണം മസാല നിറയ്‌ക്കേണ്ടത്.

പാനില്‍ എണ്ണ ചൂടാക്കി പച്ചമുളക്കു വറുത്തെടുക്കണം.

ചൂടോടെ കഴിയ്ക്കാം. ചോറിനൊപ്പമോ ചപ്പാത്തിയ്‌ക്കൊപ്പമോ കഴിയ്ക്കാവുന്ന സൈഡ് ഡിഷാണിത്.

Story first published: Tuesday, August 6, 2013, 15:10 [IST]
X
Desktop Bottom Promotion