For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രെഡ് ബജി തയ്യാറാക്കൂ

|

ബ്രെഡ് ഇന്നത്തെ ഭക്ഷണശീലങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ്. ബ്രെഡ് കൊണ്ട് പല വിഭവങ്ങളുമുണ്ടാക്കാം.

ബ്രെഡ് ബജി ഇതിലൊന്നാണ്. ബാക്കി വന്ന ബ്രെഡ് മതി ഇത് തയ്യാറാക്കാന്‍.

ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

Bread Baji

ബ്രെഡ്-4 കഷ്ണം
ഉരുളക്കിഴങ്ങ-2
പച്ചമുളക്-4
ഇഞ്ചി-1 കഷ്ണം
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
പെരുഞ്ചീരകം-1 ടീസ്പൂണ്‍
കായപ്പൊടി-അര ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ

ഉരുളക്കിഴങ്ങ് വേവിച്ച് തൊലികളഞ്ഞ് ഉടയ്ക്കുക. പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവ ചെറുതാക്കി അരിയുക.

ബ്രെഡിന്റെ വശങ്ങള്‍ നീക്കം ചെയ്യുക.

എല്ലാ ചേരുവകളും ഒരുമിച്ചാക്കി കൂട്ടിയിളക്കുക. വേണമെങ്കില്‍ അല്‍പം വെള്ളമുപയോഗിയ്ക്കാം.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച് വറുത്തു കോരാം. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം.

ബ്രെഡ് ബജി തയ്യാര്‍. സോസ് ചേര്‍ത്തോ പുതിന ചട്‌നി ചേര്‍ത്തോ കഴിയ്ക്കാം.

അമ്മിണി കൊഴുക്കട്ട ഉണ്ടാക്കാംഅമ്മിണി കൊഴുക്കട്ട ഉണ്ടാക്കാം

കൂടുതല്‍ വിഭവങ്ങള്‍ക്ക് പാചകം പേജിലേയ്ക്കു പോകൂ

English summary

Easy Bread Baji Recipe

Bread baji is an easy snack that everyone can prepare. Here is an easy recipe of bread baji that you can prepare within seconds,
Story first published: Monday, October 13, 2014, 14:17 [IST]
X
Desktop Bottom Promotion