For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോക്കനട്ട് വട തയ്യാറാക്കൂ

|

വട പലരുടേയും ഇഷ്ടഭക്ഷണമാണ്. ഇതില്‍ തന്നെ വകഭേദങ്ങളും ഏറെയുണ്ട്. പരിപ്പുവട, ഉഴുന്നുവട, ഉള്ളിവട, മസാല വട എന്നിങ്ങനെ പോകുന്നു ഇത്.

തേങ്ങ ഉപയോഗിച്ചും വടയുണ്ടാക്കാം. കോക്കനട്ട് വട എന്നാണ് ഇത് അറിയപ്പെടുന്നത്. സ്വാദിഷ്ടമായ ഈ വട എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Vada

തേങ്ങ ചിരകിയത്-2 കപ്പ്
റവ-അരക്കപ്പ്
കടലമാവ്-അര കപ്പ്
കടുക്-1 ടീസ്പൂണ്‍
പച്ചമുളക്-7
കറിവേപ്പില
നെയ്യ്
എണ്ണ
ഉപ്പ്

തേങ്ങ, റവ്, കടലമാവ് എന്നിവയില്‍ പാകത്തിന് വെള്ളം ചേര്‍ത്ത് വടപ്പരുവത്തിലുള്ള മാവുണ്ടാക്കുക.

ഒരു പാനില്‍ നെയ്യ് മൂപ്പിച്ചു കടുകു പൊട്ടിയ്ക്കുക. ഇത് മാവിലേയ്‌ക്കൊഴിയ്ക്കണം. നല്ലപോലെ ഇളക്കുക.

കറിവേപ്പില, ഉപ്പ് എന്നിവ മാവില്‍ ചേര്‍ത്ത് ഇളക്കണം.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച് കുറേശെ വീതം മാവെടുത്ത് വടയുടെ ആകൃതിയില്‍ പരത്തി വറുത്തെടുക്കുക.

കോക്കനട്ട് വട തയ്യാര്‍. സ്വാദോടെ കഴിയ്ക്കൂ.

English summary

Coconut Vada Recipe

Coconut Vada is a tasty snack which can be prepared easily. Know how to prepare coconut vada,
X
Desktop Bottom Promotion