For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിക്കന്‍ ഒണിയന്‍ പക്കോഡ തയ്യാറാക്കാം

|

നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഉപയോഗിച്ചും സ്‌നാക്‌സ് തയ്യാറാക്കാം.

സവാള ചേര്‍ത്തുള്ള ഉള്ളി ബജി പലര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. ഇതിനൊപ്പം ചിക്കന്‍ കൂടി ചേര്‍ത്ത് ചിക്കന്‍ ഒണിയന്‍ പക്കോഡ തയ്യാറാക്കാം.

സ്വാദിഷ്ടമായ ഈ വിഭവം തയ്യാറാക്കാനും എളുപ്പമാണ്.

Chicken Onion Pakora

ബോണ്‍ലെസ് ചിക്കന്‍-200 ഗ്രാം (മിന്‍സ് ചെയ്തത്)
സവാള-100 ഗ്രാം
കടലമാവ്-ഒരു കപ്പ്
പച്ചമുളക്-4
കബാബ് മസാല-1ടീസ്പൂണ്‍
പെരുഞ്ചീരകം-അര ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ

കടലമാവ്, ഉപ്പ്, കബാബ് മസാല എന്നിവ വെള്ളം ചേര്‍ത്ത് കുഴമ്പു പരുവത്തിലാക്കുക.

പച്ചമുളക്, പെരഞ്ചീരകം, മല്ലിയില എന്നിവ ഇതിലേയ്ക്കു ചേര്‍ക്കുക.

ചിക്കന്‍, സവാള എന്നിവ ഈ മിശ്രിതത്തിലേയ്ക്കു ചേര്‍ക്കണം. നല്ലപോലെ കൂട്ടികലര്‍ത്തുക.

പാനില്‍ എണ്ണ തിളപ്പിച്ച് ഇത് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തു കോരണം.

സോസ് ചേര്‍ത്ത് ചൂടോടെ കഴിയ്ക്കൂ.

English summary

Chicken Onion Pakora Recipe

Chicken Onion Pakora is a tasty non veg snack. Try this chicken onion pakora recipe,
Story first published: Wednesday, May 7, 2014, 15:02 [IST]
X
Desktop Bottom Promotion