For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന് ചിക്കന്‍ ചീസ് പക്കോഡ

|

റംസാന് കൊതിയൂറുന്ന സ്‌നാക്‌സ് തയ്യാറാക്കണമോ, ചിക്കന്‍ ചീസ് പക്കോഡ തയ്യാറാക്കി നോക്കൂ,.

കുട്ടികള്‍ക്കു പ്രത്യേകിച്ചും ഇഷ്ടമുള്ളൊരു വിഭവമാണിത്. ഉണ്ടാക്കാനും വലിയ ബുദ്ധിമുട്ടില്ല.

ചിക്കന്‍ ചീസ് പക്കോഡ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

pakora 1

ചിക്കന്‍-250 ഗ്രാം
ചോറ്-300 ഗ്രാം
പച്ചമുളക്-6
ഗ്രേറ്റഡ് ചീസ്-200 ഗ്രാം
മുട്ട-5
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
റെഡ് ചില്ലി ഫ്‌ളേക്‌സ്-1 ടേബിള്‍ സ്പൂണ്‍
ബേക്കിംഗ് സോഡ-1 ടീസ്പൂണ്‍
ഉപ്പ്
ഓയില്‍
ബ്രെഡ് ക്രംമ്പ്‌സ്
മല്ലിയില-ഒരു കെട്ട്

ചിക്കന്‍ എല്ലു നീക്കിയ ശേഷം മിക്‌സിയില്‍ അരച്ചെടുക്കുക. ഇത് പേസ്റ്റാക്കണം.

ഇതില്‍ ചീസ്, ചോറ് എന്നിവ ചേര്‍ത്തുടയ്ക്കണം.

Pakoda2

ഇതിനൊപ്പം മുട്ട, ഓയില്‍, ബ്രെഡ് ക്രംമ്പ്‌സ് എന്നിവ ഒഴികെയുള്ളവ ചേര്‍ത്തിളക്കുക. പിന്നീട് മുട്ട പൊട്ടിച്ചൊഴിച്ച് നല്ലപോലെ ഇളക്കി മിശ്രിതമാക്കുക. വെള്ളം അധികമാകരുത്.

ഇവ ബ്രെഡ് ക്രംമ്പ്‌സില്‍ മുക്കി വറുത്തെടുക്കുക.

ചൂടോടെ സോസോ പുതിന ചട്‌നിയോ ചേര്‍ത്തു കഴിയ്ക്കാം.

English summary

Chicken Cheese Pakora For Ramadan

Among the Ramadan recipes for iftaar, chicken and cheese pakora is easy to make and a healthy iftar snacks. Try these Ramadan easy to make iftaar snacks.
Story first published: Friday, June 26, 2015, 14:49 [IST]
X
Desktop Bottom Promotion