For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചട്പടി ഹരിയാലി ടിക്കി തയ്യാറാക്കൂ

|

സ്‌നാക്‌സ് കഴിയ്ക്കുവാന്‍ ഇഷ്ടമില്ലാത്തവര്‍ ചുരുങ്ങും. പലരും പലപ്പോഴും വറുത്ത സാധനങ്ങളായിരിക്കും സ്‌നാക്‌സായി കഴിയ്ക്കുന്നതും.

ആരോഗ്യകരമായ സ്‌നാക്‌സുകളുമുണ്ടാക്കാം.പ്രത്യേകിച്ച് പച്ചക്കറികള്‍ കൊണ്ട്.

ഗ്രീന്‍പീസ്. സ്പിനാച്ച് എന്നിവയുപയോഗിച്ചുണ്ടാക്കുന്ന ചട്പടി ഹരിയാലി ടിക്കി ഒന്നു പരീക്ഷിച്ചു നോക്കൂ,

Hariyali Tikki

സ്പിനാച്ച്-അരക്കെട്ട്
ഗ്രീന്‍പീസ്-ഒരുകപ്പ്(വേവിച്ചത്)
ഉരുളക്കിഴങ്ങ്-2 (വേവിച്ചത്)
പച്ചമുളക്-2
ഇഞ്ചി-ചെറിയ കഷ്ണം
കോണ്‍ഫ്‌ളോര്‍-അര കപ്പ്
ചാട്ട് മസാല-ഒരു ടീസ്പൂണ്‍
ജീരകം വറുത്തുപൊടിച്ചത്-ഒരു ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ

സ്പിനാച്ച് നല്ലപോലെ കഴുകി അരകപ്പ് വെള്ളം ചേര്‍ത്ത് വേവിച്ചെടുക്കുക. ഏഴെട്ടു മിനിറ്റ് വേവിച്ചാല്‍ മതിയാകും.

ചീരയും വേവിച്ച ഗ്രീന്‍പീസ്, ഉരുളക്കിഴങ്ങ് എന്നിവയും എണ്ണയൊഴികെയുള്ള ബാക്കിയെല്ലാ ചേരുവകയും ചേര്‍ത്ത് നല്ലപോലെ കുഴയ്ക്കുക.

ഈ മിശ്രിതം ചെറിയ ഉരുളകളാക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഉരുളകള്‍ കൈ കൊണ്ട് അല്‍പം വട്ടത്തില്‍ പരട്ടി എണ്ണയിലിട്ടു വറുത്തെടുക്കുക. ഇളം ബ്രൗണ്‍ നിറമാകുന്നതുവരെ വറുക്കണം.

ചട്പടി ഹരിയാലി ടിക്കി തയ്യാര്‍. ഇത് പുതിന ചട്‌നിയോ സോസോ ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

English summary

Chatpati Hariyali Tikki

Chatpati hariyali tikki is a tangy snack recipe which is a must try for vegetarians as well as non vegetarians. This delightful snack is prepared using two healthy ingredients - spinach and green peas. Along with the health, the taste is taken care of by the spices which are added to it. The chat masala adds the tangy kick to this delicious snack.
Story first published: Monday, November 18, 2013, 15:48 [IST]
X
Desktop Bottom Promotion