നാലുമണി മധുരം കൂട്ടാന്‍ കാരറ്റ് കേക്ക്

കാരറ്റ് കേക്ക് മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരു പോലെ ഇഷ്ടമാവും. എങ്ങനെ തയ്യാറാക്കാം എന്ന് നോക

Posted By:
Subscribe to Boldsky

കേക്കുകള്‍ പലവിധത്തിലുണ്ട്. എന്നാല്‍ രുചികളില്‍ എന്നും വ്യത്യസ്തത ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാവരും. വ്യത്യസ്തതയ്ക്ക് മാത്രമല്ല ആരോഗ്യത്തിനും പ്രധാന്യം നല്‍കുന്നു. ഏത് ഭക്ഷണമാണെങ്കിലും രുചിയോടൊപ്പം ആരോഗ്യത്തിനും പ്രാധാന്യം നല്‍കും.

കാരറ്റ് കേക്കിന്റെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഒരു ടെന്‍ഷന്റേയും ആവശ്യമില്ല. കാരണം ആരോഗ്യകരവുമാണ് രുചികരവുമാണ് ഈ കേക്ക്. മാത്രമല്ല തയ്യാറാക്കാന്‍ എളുപ്പവുമാണ്. കുട്ടികള്‍ സ്‌കൂള്‍ കഴിഞ്ഞ് വരുമ്പോഴേക്കും കാരറ്റ് കേക്ക് തയ്യാറാക്കാം.

 carrot cake recipe

ആവശ്യമുള്ള സാധനങ്ങള്‍

കാരറ്റ്- അരക്കിലോ
പഞ്ചസാര- രണ്ട് കപ്പ്
മൈദ- 250 ഗ്രാം
മുട്ട- നാലെണ്ണം
എണ്ണ- 100 ഗ്രാം
സോഡപ്പൊടി- 2 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

കാരറ്റ് കനം കുറച്ച് ചീകിയെടുക്കാം. പഞ്ചസാര പൊടിച്ച് എണ്ണയും മുട്ടയുടെ മഞ്ഞക്കരുവുമായി മിക്‌സ് ചെയ്യണം. ഇതിലേക്ക് മൈദയും സോഡപ്പാടിയും ചേര്‍ക്കാം. മുട്ടയുടെ മഞ്ഞ എടുത്തതിനു ശേഷം വെള്ള മാറ്റി വെയ്ക്കണം.

മുട്ടയുടെ വെള്ള മാറ്റി വെച്ചത് തയ്യാറാക്കി വെച്ചിരിയ്ക്കുന്ന മിശ്രിതത്തിലേക്ക് ചേര്‍ക്കാം. ഇത് ഒരുമണിക്കൂര്‍ വെയ്ക്കാം. ഒരു മണിക്കൂറിനു ശേഷം ഇത് ബേക്ക് ചെയ്‌തെടുക്കാം. 180 ഡിഗ്രി പ്രീഹീറ്റ് ചെയ്‌തെടുക്കാം. സ്വാദിഷ്ഠമായ കാരറ്റ് കേക്ക് റെഡി.

English summary

carrot cake recipe

Here is the tasty and easy recipe of carrot cake, read to know more.
Please Wait while comments are loading...
Subscribe Newsletter