For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വഴുതനങ്ങ ഫ്രൈ

|

വഴുതനങ്ങ സാധാരണ കറിവയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതുകൊണ്ട് സ്‌നാക്‌സുമുണ്ടാക്കാം. പ്രത്യേകിച്ച് സൈഡ് ഡിഷായി ഉപയോഗിയ്ക്കാന്‍ പറ്റാവുന്ന ഒന്ന്,വഴുതനങ്ങ ഫ്രൈ.

റവ വട തയ്യാറാക്കാംറവ വട തയ്യാറാക്കാം

വഴുതനങ്ങ ഫ്രൈ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Brinjal Fry

വഴുതനങ്ങ-1
മഞ്ഞള്‍പ്പൊടി
മുളകുപൊടി
കടലമാവ്
റവ
ഉപ്പ്
എണ്ണ

വഴുതനങ്ങ കഴുകിത്തുടച്ച് വട്ടത്തില്‍ കനം കുറച്ച് അരിയുക.

ഉപ്പ്, മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ത്തിളക്കണം. ഈ മിശ്രിതത്തില്‍ വഴുതനങ്ങ നല്ലപോലെ പുരട്ടിയെടുക്കുക. ഇരുവശങ്ങളിലും ഇത് നല്ലപോലെ പുരളണം.

കടലമാവ്, റവ എന്നിവ കൂട്ടിക്കലര്‍ത്തുക. വെള്ളം ചേര്‍ക്കരുത്.

വഴുതനങ്ങ കഷ്ണങ്ങള്‍ മാവില്‍ മുക്കി വറുത്തെടുക്കാം.

എണ്ണയില്‍ മുക്കി വറുക്കാന്‍ താല്‍പര്യമില്ലെങ്കില്‍ ഒരു പാനില്‍ അല്‍പം എണ്ണയൊഴിച്ച് വഴുതനങ്ങാ കഷ്ണങ്ങള്‍ ഇരുവശവും മറിച്ചിട്ട് വറുത്തെടുക്കാം.

ഇരുവശവും മൊരിയുന്നതു വരെ വറുക്കുക.

വഴുതനങ്ങാ ഫ്രൈ തയ്യാര്‍.

English summary

Brinjal Fry Recipe

Here is an easy and tasty recipe of brinjal, brinjal fry. Try this tasty recipe,
Story first published: Monday, October 6, 2014, 15:41 [IST]
X
Desktop Bottom Promotion