For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രെഡ് ഊത്തപ്പം റെസിപ്പി

|

ഇന്നത്തെ ആഹാരരീതികളില്‍ ബ്രെഡിന് പ്രധാന സ്ഥാനമുണ്ട്. ബ്രെഡ് ഉപയോഗിച്ച് സ്വാദിഷ്ടമായ പലതരം വിഭവങ്ങളുമുണ്ടാക്കാം.

ബ്രെഡ് ഊത്തപ്പം ഇതിലൊന്നാണ്. പ്രാതലായും വൈകിട്ടുള്ള സ്‌നാക്‌സായുമെല്ലാം ഇതുപയോഗിയ്ക്കുകയുമാകാം. സ്‌കൂള്‍ വിട്ടു വരുന്ന കുട്ടികള്‍ക്ക് വ്യത്യസ്തമായ രുചിയിലുള്ള ഒരു ഊത്തപ്പം.

ബ്രെഡ് ഊത്തപ്പം എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Bread Uttappam

ബ്രെഡ്-5 കഷ്ണം
കട്ടിയുള്ള തൈര്-അരക്കപ്പ്
റവ-അരക്കപ്പ്
മൈദ-2 ടേബിള്‍ സ്പൂണ്‍
തക്കാളി-അരക്കപ്പ്
സവാള-അരക്കപ്പ്
ക്യാപ്‌സിക്കം-അരക്കപ്പ്
മല്ലിയില
ഉപ്പ്
വെള്ളം
എണ്ണ

ബ്രെഡ് ചെറിയ കഷ്ണങ്ങളാക്കുക. ഇതും റവ, മൈദ, തൈര്, വെള്ളം എന്നിവ ചേര്‍ത്ത് നല്ലപോലെ അരയ്ക്കുക. മിശ്രിതം നല്ല മൃദുവായി കിട്ടണം.

ഇതില്‍ സവാള, തക്കാളി, ക്യാപ്‌സിക്കം, ഉപ്പ്, മല്ലിയില എന്നിവ കലര്‍ത്തി ഇളക്കുക. ദോശമാവിനേക്കാള്‍ അല്‍പം കട്ടിയുള്ള പരുവമാകണം.

ഒരു തവ ചൂടാക്കുക. അല്‍പം എണ്ണ പുരട്ടണം. മിശ്രിതം ഇതിലൊഴിച്ച് ചെറിയ വട്ടത്തില്‍ പരത്തുക.

ഊത്തപ്പത്തിന്റെ വശങ്ങളില്‍ എണ്ണയൊഴിച്ചു കൊടുക്കണം. ഇത് ഇരുവശവും മറിച്ചിട്ട് ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വേവിയ്ക്കുക.

ബ്രെഡ് ഊത്തപ്പം ചട്‌നി കൂട്ടി കഴിയ്ക്കാം.മട്ടന്‍ കടായ്‌ തയ്യാറാക്കാം

English summary

Bread Uttappam Recipe

Here is the tasty and easy recipe of Bread Uttappam., Try these recipe,
Story first published: Tuesday, January 20, 2015, 13:14 [IST]
X
Desktop Bottom Promotion