For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രെഡ് ബേസന്‍ ടോസ്റ്റ് തയ്യാറാക്കാം

|

ബ്രെഡ് ഇന്നത്തെ ഭക്ഷ്യവിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി മാറിക്കഴിഞ്ഞു. ഇത് പല രൂപത്തിലും കഴിയ്ക്കാം.

ബ്രെഡ് കടലമാവില്‍ മുക്കി വളരെ എളുപ്പത്തില്‍ ടോസ്റ്റുണ്ടാക്കാം. സ്വാദേറിയ ഈ വിഭവം ഉണ്ടാക്കാന്‍ വളരെ എളുപ്പം. ഇത് നല്ലൊരു സ്‌നാക്‌സാണ്. കുട്ടികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കാന്‍ പറ്റിയ വിഭവം.

ബ്രെഡ് ബേസന്‍ ടോസ്റ്റ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

ബ്രെഡ്-4 കഷ്ണം
കടലവമാവ്-1 കപ്പ്
സവാള അരിഞ്ഞത്-2 ്
മുളകുപൊടി-1 ടീസ്പൂണ്‍
പച്ചമുളക്-2
ഉപ്പ്
മല്ലിയില
എണ്ണ

കടലമാവില്‍ എണ്ണയൊഴികെയുള്ള മറ്റെല്ലാ ചേരുവകളും കൂട്ടിയിളക്കുക. പച്ചമുളക് കൂടുതല്‍ എരിവുള്ളതാണെങ്കില്‍ ഉള്ളിലെ കുരു നീക്കം ചെയ്തു വേണം അരി്ഞ്ഞിടാന്‍. വെള്ളം അധികമാകരുത്.

ഒരു പാനില്‍ അല്‍പം എണ്ണയൊഴിയ്ക്കുക. അധികം വേണ്ട. കാരണം ഇത് ഇരുവശവും മറിച്ചിട്ടു ടോ്‌സ്റ്റ് ചെയ്യാന്‍ പാകത്തിനേ വേണ്ടൂ.

പാന്‍ ചൂടായിക്കഴിയുമ്പോള്‍ ബ്രെഡ് മാവില്‍ മുക്കി പാനിലിട്ട് ഇരുവശവും ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ടോസ്റ്റ് ചെയ്‌തെടുക്കുക.

ചൂടോടെ കഴിയ്ക്കാം.

ബ്രെഡ് ബേസന്‍ ടോസ്റ്റ്, പാചകം, വെജ്, സ്‌നാക്‌സ്, രുചി

English summary

Bread Besan Toast Video

Here is a tasty snacks option, Bread Besan Toast. Try this and enjoy the taste,
Story first published: Tuesday, July 1, 2014, 13:00 [IST]
X
Desktop Bottom Promotion