For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബനാന അപ്പം തയ്യാറാക്കാം

|

പഴം കൊണ്ടു പല വിഭവങ്ങളും ഒരുക്കാം. പഴം കൊണ്ടുണ്ടാക്കാവുന്ന ഒന്നാണ് ബനാന അപ്പം.

തേങ്ങയും അരിയും ശര്‍ക്കരയുമെല്ലാം ചേര്‍ന്ന ഈ രുചികരമായ വിഭവം കുട്ടികള്‍ക്കു നല്‍കാന്‍ പറ്റിയ നല്ലൊരു നാലുമണിപ്പലഹാരം കൂടിയാണ്.

ബനാന അപ്പം എങ്ങനെയ തയ്യാറാക്കാമെന്നു നോക്കൂ. നല്ലവണ്ണം പഴുത്ത ചെറുപഴം ഉപയോഗിയ്ക്കാം.

banana appam

പഴം-1
പച്ചരി-അര കപ്പ്
ചൗവ്വരി-അര ടേബിള്‍ സ്പൂണ്‍
ഉഴുന്നുപരിപ്പ്-അര ടേബിള്‍ സ്പൂണ്‍
തേങ്ങ ചിരകിയത്-കാല്‍ കപ്പ്
ശര്‍ക്കരപ്പൊടി-അരക്കപ്പ്
ഉലുവ-അര ടീസ്പൂണ്‍
കശുവണ്ടിപ്പരിപ്പ്-2 ടേബിള്‍ സ്പൂണ്‍
ഉണക്കമുന്തിരി-2 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി-അര ടീസ്പൂണ്‍
തേങ്ങാക്കൊത്തു നെയ്യില്‍ മൂപ്പിച്ചത്-1 ടേബിള്‍ സ്പൂണ്‍
നെയ്യ്-2 ടേബിള്‍ സ്പൂണ്‍
ഓയില്‍-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്-ഒരു നുള്ള്

പച്ചരി, ചൗവ്വരി, ഉലുവ എന്നിവ വെള്ളത്തിലിട്ടു കുതിര്‍ത്തുക.

ഇത് നല്ലപോലെ മയത്തില്‍ അരച്ചെടുത്ത് 6 മണിക്കൂര്‍ വയ്ക്കുക. മാവ് പൊന്താനാണിത്.

തേ്ങ്ങ അല്‍പം വെള്ളം ചേര്‍ത്തരച്ച് മാവില്‍ ചേര്‍ത്തിളക്കണം.

ശര്‍ക്കര പൊടിച്ചതും പഴം ചെറുതായി നുറുക്കിയതും ഉപ്പും ഉണക്കമുന്തിരിയും കശുവണ്ടിപ്പരിപ്പും എലയ്ക്കാപ്പൊടിയും ചേര്‍ത്തിളക്കുക.

നല്ലപോലെ ഇളക്കി ഉണ്ണിയപ്പം മാവു പരുവത്തിലാക്കണം.

നെയ്യപ്പച്ചട്ടിയില്‍ എണ്ണയും നെയ്യും ഒഴിച്ചു ചൂടാക്കി ഇതൊഴിച്ച് ഇരുവശവും വേവിച്ചെടുക്കുക.

English summary

Banana Appam Recipe

Here is a tasy snacks recipe, Banana Appam. Read more to know about,
Story first published: Tuesday, September 8, 2015, 15:19 [IST]
X
Desktop Bottom Promotion