For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൊട്ടെറ്റോ വെഡ്ജസ് വീട്ടിലുണ്ടാക്കാം

|

ഉരുളക്കിഴങ്ങ് പലര്‍ക്കും ഏറെ ഇഷ്ടമുള്ള ഒരു ഭക്ഷണവസ്തുവാണ്. ഇതു വറുത്തും പുഴുങ്ങിയുമെല്ലാം കഴിയ്ക്കാം.

പൊട്ടെറ്റോ വെഡ്ജസ് എന്ന ലേബലില്‍ ഫ്രോസന്‍ ചെയ്ത ഉരുളക്കിഴങ്ങു വിഭവം ലഭ്യമാണ്. ഇത് വീട്ടില്‍ തന്നെ ബേക്ക് ചെയ്ത് ഉണ്ടാക്കാവുന്നതേയുള്ളൂ.

Potato Wedges

ഉരുളക്കിഴങ്ങ്-4
ഒലീവ് ഓയില്‍-1 ടീസ്പൂണ്‍
വെളുത്തുള്ളി-4
ഒറിഗാനോ-അര ടീസ്പൂണ്‍
മല്ലിയില
പുതിന
ഉപ്പ്

ഉരുളക്കിഴങ്ങ് തൊലി കളയാതെ നടുവെ മുറിയ്ക്കുക. ഇത് വീണ്ടും കനത്തില്‍ നീളത്തിലുള്ള കഷണങ്ങളാക്കുക.

മുറിച്ചു വച്ച ഉരുളക്കിഴങ്ങില്‍ അല്‍പം ഉപ്പു വിതറുക. ഇത് 15 മിനിറ്റു വച്ചിരിക്കണം.

മൈക്രോവേവ് 250 ഡിഗ്രി പ്രീ ഹീറ്റ് ചെയ്യുക.

ഉരുളക്കിഴങ്ങില്‍ ഒലീവ് ഓയില്‍ പുരട്ടണം. ഒറിഗാനോ, അരച്ച വെളുത്തുള്ളി, മല്ലിയില-പുതിനയില എന്നിവ ചെറുതായി അരിഞ്ഞത് എന്നിവ ഉരുളക്കിഴങ്ങില്‍ വിതറുക. ഇവ നല്ലപോലെ ഉരുളക്കിഴങ്ങില്‍ കൂടിക്കലരണം.

ഒരു ബേക്കിംഗ് പാത്രമെടുത്ത് ഉരുളക്കിഴങ്ങു കഷ്ണങ്ങള്‍ ഇതില്‍ നിരത്തുക. ഇത് മൈക്രോവേവില്‍ വച്ച് ഇരുവശവും മറിച്ചിട്ടു ബേക്ക് ചെയ്‌തെടുക്കാം.

സോസ് ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.

English summary

Baked Potato Wedges Recipe

You will hardly find any person who does not like to munch on some crisp potato wedges. But the fact is that potato wedges are usually deep fried and extremely unhealthy. The excess oil from the deep fried potato wedges is not at all healthy for your heart and it is extremely fattening too. But if you want, you can convert the potato wedges recipe into a healthy snack.
 
 
Story first published: Tuesday, August 13, 2013, 16:17 [IST]
X
Desktop Bottom Promotion