For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആലു പൂരി തയ്യാറാക്കാം

|

ഉരുളക്കിഴങ്ങു കൊണ്ട് പല വിഭവങ്ങളും തയ്യാറാക്കാം. ഇതിലൊന്നാണ് ആലു പൂരി.

എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ വിഭവം സ്‌നാക്‌സായും ഉപയോഗിയ്ക്കാം.

ആലു പൂരി എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

ALOO POORI

ഗോതമ്പു പൊടി- 4 കപ്പ്
ഉരുളക്കിഴങ്ങ്-150 ഗ്രാം
വെളുത്തുള്ളി-6
പച്ചമുളക്-4
മല്ലിയില
ഉപ്പ്
എണ്ണ

ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടച്ചെടുക്കുക.

മല്ലിയില, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരച്ചെടുക്കുക. ഈ മിശ്രിതം ഉരുളക്കിഴങ്ങിനൊപ്പം ചേര്‍ത്തിളക്കണം.

ഗോതമ്പുമാവില്‍ ഉപ്പും വെള്ളവും ചേര്‍ത്ത് പാകത്തിനു കുഴയ്ക്കുക.

ഇത് ചെറിയ ഉരുളകളാക്കുക. ഈ ഉരുളകള്‍ക്കുള്ളില്‍ ഉരുളക്കിഴങ്ങു കൂട്ട് കുറേശെ വീതം വച്ച് സ്റ്റഫ് ചെയ്യുക. ഇ്ത് പിന്നീട് പൂരി വലിപ്പത്തില്‍ പരത്തി വറുത്തെടുക്കാം.

English summary

Aloo Poori Recipe

Kids love the taste of aloo, so mums what are you waiting for? Try this yummy aloo recipe for your little ones.
X
Desktop Bottom Promotion