മുട്ട കുട്ടികളുടെ വളര്‍ച്ചയ്ക്ക് പ്രധാനം. മുട്ട കഴിയ്ക്കാന്‍ മടിക്കുന്ന കുട്ടികളുമുണ്ട്. ഇതാ, എളുപ്പത്തിലുണ്ടാക്കുവുന്ന രുചികരമായ മുട്ട ബജി.

മുട്ട-5
കടലമാവ്-ഒരു കപ്പ്
അരിപ്പൊടി-അര കപ്പ്
മുളകുപൊടി-1 സ്പൂണ്‍
കുരുമുളകു പൊടി-അര സ്പൂണ്‍
മഞ്ഞള്‍പ്പൊടി-കാല്‍ സ്പൂണ്‍
കായപ്പൊടി-1 നുള്ള്
ഉപ്പ്
എണ്ണ
മുട്ട പുഴുങ്ങി തോടു കളയുക. മഞ്ഞക്കരു നല്ലപോലെ ഉറയ്ക്കണം. ഇത് തണുത്ത ശേഷം തോടു കളഞ്ഞ് നീളത്തില്‍ മുറിയ്ക്കണം. മുട്ട മഞ്ഞ ഇരു ഭാഗങ്ങളിലും തുല്യ അളവില്‍ വരാന്‍ പാകത്തിനു മുറിയ്ക്കുക.
കടലമാവ്, അരിപ്പൊടി എന്നിവ കൂട്ടിക്കലര്‍ത്തി ഇതിലേക്ക് ഉപ്പും മസാലപ്പൊടികളും ചേര്‍ക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. മുറിച്ചു വച്ചിരിക്കുന്ന മുട്ടകള്‍ ഓരോന്നായി മാവില്‍ മുക്കി എണ്ണയില്‍ പൊരിച്ചെടുക്കുക.
ഇത് ചൂടോടെ തന്നെ ഉപയോഗിക്കണം.


















