For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പോഷകം നിറയും രാജ്മ മസാല

|

രാജ്മ ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്. പയര്‍ വര്‍ഗത്തില്‍ പെട്ട ഇതില്‍ മാംസ്യവും ധാരാളമുണ്ട്.

രാജ്മ ഉപയോഗിച്ച് ചപ്പാത്തിയ്ക്കു കഴിയ്ക്കാവുന്ന രാജ്മ മസാലയുണ്ടാക്കാം.

Rajma Masala

രാജ്മ-2 കപ്പ്
തക്കാളി-3
സവാള-1
ജീരകം-1 ടീസ്പൂണ്‍
കായം-1 നുള്ള്
മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍
മുളകുപൊടി-1 ടീ സ്പൂണ്‍
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി-ചെറിയ കഷ്ണം
വെളുത്തുള്ളി-4
വയനയില
മല്ലിയില
എണ്ണ
ഉപ്പ്

രാജ്മ വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കുക. ഒരു രാത്രി മുഴുവന്‍ ഇടേണ്ടി വരും. ഇത് പാകത്തിന് ഉപ്പിട്ട് പ്രഷര്‍ കുക്കറില്‍ വേവിച്ചെടുക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതില്‍ ജീരകം പൊട്ടിയ്ക്കുക. ഇതിലേക്ക് സവാളയിടുക. ഇഞ്ചി, വെളുത്തുള്ളി ചതച്ചതും വയനയിലയും ഇടണം. ഇത് നല്ലപോലെ മൂത്തുകഴിയുമ്പോള്‍ മസാലപ്പൊടികള്‍ ചേര്‍ത്ത് മൂപ്പിയ്ക്കുക.

മസാലപ്പൊടികള്‍ ചേര്‍ത്ത് മൂത്ത ശേഷം തക്കാളി അരിഞ്ഞു ചേര്‍ക്കണം. ഇതില്‍ പാകത്തിന് ഉപ്പു ചേര്‍ത്ത് വേവിച്ച് ഗ്രേവിയാക്കുക.

കറിരൂപത്തിലാകുമ്പോള്‍ ഇതിലേക്ക് വേവിച്ചു വച്ച രാജ്മ ചേര്‍ക്കണം. പാകത്തിന് വെള്ളമൊഴിച്ച് അല്‍പനേരം ഒരുമിച്ചു വേവിയ്ക്കുക. കറി കുറുകിക്കഴിയുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.

Read more about: curry veg കറി വെജ്
English summary

Rajma Masala, Cooking, Veg, Curry, പാചകം, കറി, രാജ്മ മസാല, വെജ്

This rajma recipe is not as spicy as its Punjabi variety. Most Kashmiri recipes are mild when it comes to spices.
Story first published: Monday, March 18, 2013, 14:07 [IST]
X
Desktop Bottom Promotion