For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രക്ഷാബന്ധന് പനീര്‍ അദ്രകി

|

സഹോദര-സഹോദരി ബന്ധം ഊട്ടിയുറപ്പിയ്ക്കുന്ന ഒന്നാണ് രക്ഷാബന്ധന്‍. രക്ഷാബന്ധന്‍ വടക്കേയിന്ത്യയില്‍ പ്രാധാന്യം കൂടുതലുമാണ്.

രക്ഷാബന്ധന് ഒരുക്കുന്ന പലതരം ഭക്ഷ്യവിഭവങ്ങളുണ്ട്. ജെലേബി, ലഡ്ഡു, ബര്‍ഫി തുടങ്ങിയ മധുരങ്ങളാണ് പ്രധാനം.

പനീര്‍ ഉപയോഗിച്ച് രക്ഷാബന്ധന് പനീര്‍ അദ്രകി തയ്യാറാക്കി നോക്കൂ, ഇഞ്ചിയും പനീറും ചേര്‍ത്തുള്ള ഒരു വിഭവമാണിത്.

Paneer

പനീര്‍-200 ഗ്രാം
ഇഞ്ചി-ഒരു കഷ്ണം
സവാള-3
തക്കാളി-3
ഇഞ്ചി പേസ്റ്റ്-ഒരു ടീസ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്-ഒരു ടീസ്പൂണ്‍
പച്ചമുളക്-2
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കുരുമുളകുപൊടി-ഒരു ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-ഒരു ടീസ്പൂണ്‍
ജീരകം-അര ടീ്‌സ്പൂണ്‍
കടുക്-അര ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ
വെള്ളം

തക്കാളി തൊലി നീക്കി അരച്ചെടുക്കണം. ജീരകം, കടുക് എന്നിവയും ഒരുമിച്ചരയ്ക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാളയിട്ടു വഴറ്റണം. വെളുത്തുള്ളി പേസ്റ്റ് ഇതിലേക്കു ചേര്‍ത്ത് നല്ലപോലെ ഇളക്കുക. അല്‍പം കഴിഞ്ഞ് ഇഞ്ച് പേസ്റ്റ്, അരിഞ്ഞ ഇഞ്ചിക്കഷ്ണങ്ങളില്‍ പകുതി എ്ന്നിവയും ചേര്‍ത്ത് ഇളക്കണം. ഇതിലേക്ക് പച്ചമുളക്, ഉപ്പ്, മഞ്ഞള്‍പ്പൊടി, തക്കാളി അരച്ചത് എന്നിവ ചേര്‍ത്തിളക്കണം. ഇതിലേക്ക് ചെറുനാരങ്ങാനീര്, കുരുമുളകുപൊടി എന്നിവ ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കുക.

മുകളിലെ കൂട്ടിലേക്ക് പനീര്‍ ചേര്‍ത്തിളക്കണം. വെള്ളം ചേര്‍ത്ത് അടച്ചു വച്ച് 5 മിനിറ്റ് വേവിയ്ക്കുക. അല്‍പം കഴിഞ്ഞാല്‍ അടപ്പു നീക്കി ഗരം മസാല പൗഡര്‍ ചേര്‍ത്ത് ഇളക്കി വാങ്ങുക. ഇതില്‍ മല്ലിയില അരിഞ്ഞത്, ബാക്കിയുള്ള ഇഞ്ചി എന്നിവ ചേര്‍ത്തിളക്കാം.

English summary

Paneer Adraki For Rasha Bandhan

The much awaited Indian festival, Raksha bandhan is just round the corner. Raksha bandhan symbolises the special bond between brothers and sisters. Like any other Indian festival, it goes without saying that good food is the most important part of the celebration. A variety of sweets such as ghevar, barfi, laddoos, jalebis etc. have become synonymous with this special festival.
 
 
X
Desktop Bottom Promotion