For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന് തലശേരി ബിരിയാണി തയ്യാറാക്കിയാലോ

|

മിക്കവാറും പേരുടെ ഇഷ്ടവിഭവമാണ് ബിരിയാണി. റംസാന് ബിരിയാണി പ്രധാന വിഭവവുമാണ്.

പല രുചിയിലും സ്റ്റൈലിലും ബിരിയാണിയുണ്ടാക്കാം. തലശേരി ബിരിയാണിയും ബിരിയാണി രുചികളില്‍ പ്രസിദ്ധം തന്നെ.

എളുപ്പത്തിലൊരു ചിക്കന്‍ ഫ്രൈഎളുപ്പത്തിലൊരു ചിക്കന്‍ ഫ്രൈ

തലശേരി ബിരിയാണി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Thalassery Biriyani Recipe

ചിക്കന്‍-അരക്കിലോ
ബിരിയാണി റൈസ്-400 ഗ്രാം
സവാള-4
തക്കാളി-2
ചെറുനാരങ്ങ-1
നെയ്യ്-ഒരു കപ്പ്
നിലക്കടല-20
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ചുവന്ന മുളകരച്ചത്-2 ടേബിള്‍സ്പൂണ്‍
പച്ചമുളക്-2
കറിവേപ്പില
മല്ലിയില
എണ്ണ
ഉപ്പ്

ചിക്കന്‍ നല്ലപോലെ കഴുകി വെള്ളം കളഞ്ഞു വയ്ക്കുക. ഇത് മസാല പിടിയ്ക്കാന്‍ പാകത്തില്‍ കത്തി കൊണ്ടു വരഞ്ഞു വയ്ക്കുക. ഇതില്‍ മുളകരച്ചതും ഉപ്പും മഞ്ഞള്‍പ്പൊടിയും പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കി ചിക്കന്‍ ചെറിയ ചൂടില്‍ വറുത്തു കോരുക. ബിരിയാണിയില്‍ മുട്ട വേണമെങ്കില്‍ പുഴുങ്ങിയ മുട്ട ഇതില്‍ ചെറുതായി വറുത്തെടുക്കാം.

പാനിലെ എണ്ണയില്‍ പകുതി സവാള ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കണം.

ഇതില്‍ തക്കാളിയും പച്ചമുളകും ചേര്‍ത്തു വഴറ്റുക. ഇതിലേയ്ക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. കറിവേപ്പില, മല്ലിയില എന്നിവ ചേര്‍ത്തിളക്കുക. ഇത് പാകത്തിന് വെള്ളം ചേര്‍ത്ത് അടച്ചു വച്ച് വേവിയ്ക്കുക.

ഒരു പാനില്‍ നെയ്യ് ചൂടാക്കുക. ഇതില്‍ ബാക്കിയുള്ള സവാള ചേര്‍ത്ത് വഴറ്റുക. ഇത് മാറ്റി വയ്ക്കുക. നിലക്കടയും നെയ്യില്‍ വറുത്തു കോരുക.

ഈ നെയ്യിലേയ്ക്ക് കഴുകി വെള്ളം വാര്‍ത്ത അരി ചേര്‍ത്തിളക്കണം. ഇത് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കണം.

ചിക്കനും ചോറും വെന്തു കഴിഞ്ഞാല്‍ ഓരോ അടുക്കായി ഇവ രണ്ടും കൂട്ടിച്ചേര്‍ക്കുക. നിലക്കടലയും വറുത്ത സവാളയും വിതറി ഉപയോഗിയ്ക്കാം.

Read more about: chicken biriyani ramzan
English summary

Thalassery Biriyani Recipe

Thalassery biriyani is a recipe that hails from Kerala. This recipe for Kerala biriyani is different from all others because it uses fried chicken and eggs instead of curried chicken.
Story first published: Tuesday, July 22, 2014, 13:15 [IST]
X
Desktop Bottom Promotion