For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തവ ചിക്കന്‍ ഉണ്ടാക്കി നോക്കൂ

|

ചിക്കന്‍ പല രുചികളിലും ഉണ്ടാക്കാം. തവ ചിക്കന്‍ ഇതില്‍ ഒരിനമാണ്.

സാധാരണ റെസ്‌റ്റോറന്റുകളില്‍ കാണുന്ന ഒരു വിഭവമാണിത്. തവയിലുണ്ടാക്കുന്ന ഇതിന് വിവിധ മസാലകളാണ് രുചി പകരുന്നത്.

തവ ചിക്കന്‍ എപ്രകാരമാണ് ഉണ്ടാക്കുന്നതെന്നു നോക്കൂ,

Chicken

ചിക്കന്‍-അരക്കിലോ
സവാള-2
തക്കാളി-1
ക്യാപ്‌സിക്കം-1
ഉണക്കമുളക്-2
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി-6
ഉലുവ-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-ഒരു നുള്ള്
മുളകുപൊടി-2 സ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
ഫ്രഷ് ക്രീം-1 ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ

ഒരു തവയില്‍ എണ്ണ ചൂടാക്കുക. ഇതിലേയ്ക്ക ചുവന്ന മുളക്, ഉലുവ എന്നിവയിട്ടു മൂപ്പിയ്ക്കുക. സവാള ചേര്‍ത്തിളക്കണം.

സവാള ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ ചേര്‍ക്കുക. ഇതിലേയ്ക്ക ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ക്കണം. മസാലപ്പൊടികളും ഉപ്പും ചേര്‍ത്തിളക്കുക.

ഇതിലേക്ക് ഫ്രഷ് ക്രീം, ചെറുനാരങ്ങാനീര് എന്നിവ ചേര്‍ത്തിളക്കണം. അല്‍പം വെള്ളം ചേര്‍ത്ത് അടച്ചു വച്ച് വേവിയ്ക്കണം.

വെന്തു കഴിഞ്ഞ് വെള്ളം നല്ലപോലെ വറ്റിക്കഴിയുമ്പോള്‍ സവാള അരിഞ്ഞത്., മല്ലിയില, ക്യാപ്‌സിക്കം അരിഞ്ഞത് എന്നിവ ചേര്‍ത്ത് അലങ്കരിയ്ക്കാം.

തവ ചിക്കന്‍, പാചകം, നോണ്‍ വെജ്, സ്വാദ്

English summary

Tawa Chicken Recipe

Tawa chicken is an authentic Indian chicken recipe. This is a thick chicken curry that can be had with rice or roti. To try the recipe for Tawa Chicken
Story first published: Thursday, March 6, 2014, 15:20 [IST]
X
Desktop Bottom Promotion