For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോണ്‍ വിന്താലു ഉണ്ടാക്കൂ

|

കടല്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ചെമ്മീന്‍ പ്രിയമുള്ളൊരു വിഭവമായിരിക്കും. ചെമ്മീന്‍ കൊണ്ട് പല വിഭവങ്ങളുമുണ്ടാക്കാം. ഇതിലൊന്നാണ് പ്രോണ്‍ വിന്താലു.

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍ സ്ഥിരമായ ഈ വിഭവം പോര്‍ച്ചുഗീസ് പാചകരീതിയും സമന്വയിപ്പിച്ചിട്ടുള്ളതാണ്. നാളികേരപ്പാലാണ് ഈ വിഭവത്തിന് കൂടുതല്‍ സ്വാദു നല്‍കുന്നത്.

പ്രോണ്‍ വിന്താലു ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ.

പ്രോണ്‍-അരക്കിലോ
സവാള-1
തക്കാളി-3
ഇഞ്ചി-1 കഷ്ണം
വെളുത്തുള്ളി-4
ഉണക്കമുളക്-3
നാളികേരപ്പാല്‍-അരക്കപ്പ്
ജീരകം-അര ടീസ്പൂണ്‍
വൈറ്റ് വിനെഗര്‍-2 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില

ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കുക.

ജീരകം, ഉണക്കമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ വിനെഗറില്‍ ഇട്ട് 15 മിനിറ്റു വയ്ക്കണം. ഇത് പിന്നീട് മിക്‌സിയില്‍ അരച്ചെടുക്കണം.

ഒരു പാനില്‍ എണ്ണ ചൂടാക്കി ഇതില്‍ സവാളയിടുക. ഇത് നേര്‍ത്ത ബ്രൗണ്‍ നിറമാകുന്നതു വരെ വഴറ്റണം. ഇതിലേക്ക് തക്കാളി അരിഞ്ഞതു ചേര്‍ക്കണം. ഇത് നല്ലപോലെ പേസ്റ്റായിക്കഴിയുമ്പോള്‍ അരച്ചു വച്ച മസാലയും ചേര്‍ക്കുക.

മുകളിലെ കൂട്ടിലേക്ക് ചെമ്മീനും ഉപ്പും ചേര്‍ത്തിളക്കുക. പാകത്തിന് വെള്ളം ചേര്‍ത്ത് വേവിയ്ക്കുക. അല്‍പം വേവായാല്‍ ഇതിലേക്ക് നാളികേരപ്പാല്‍ ചേര്‍ത്ത് നല്ലപോലെ വേവിച്ചെടുക്കുക. ഗ്രേവി അല്‍പം കുറുകി കട്ടിയായിക്കഴിഞ്ഞാല്‍ വാങ്ങിവച്ച് മല്ലിയില ചേര്‍ക്കുക.

ചൂടുള്ള ചോറിനൊപ്പം കഴിയ്ക്കാന്‍ പറ്റിയ പ്രോണ്‍ വിന്താലൂ തയ്യാര്‍.

English summary

Tasty Prawn Vindaloo Recipe

Prawn vindaloo makes a perfect maincourse dish for the non-vegetarian sea food lovers. The use of coconut milk in the recipe gives it a soothing flavour and lip-smacking taste. However it is very important to have good balance between the flavour and the spices in this dish. You can adjust the spice according to your preference. Your mom is surely going to enjoy this spicy delight.
X
Desktop Bottom Promotion