For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മട്ടന്‍ സുക്ക തയ്യാറാക്കാം

|

ആട്ടിറച്ചി ഉപയോഗിച്ച്‌ ഡ്രൈ ആയി തയ്യാറാക്കുന്ന ഒരു വിഭവമാണ്‌ മട്ടന്‍ സുക്ക. സൗത്ത്‌ ഇന്ത്യന്‍ രുചിയാണിത്‌.

എല്ലില്ലാത്ത മട്ടനാണ്‌ ഇതിന്‌ ഉപയോഗിയ്‌ക്കേണ്ടത്‌. മട്ടന്‍ സുക്ക എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Mutton Sukka

മട്ടന്‍-1 കിലോ
സവാള-5
തക്കാളി-4
പച്ചമുളക്‌-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌-2 ടേബിള്‍സ്‌പൂണ്‍
ഉണക്കമുളക്‌-10
കുരുമുളക്‌-2 ടീസ്‌പൂണ്‍
പെരുഞ്ചീരകം-1 ടീസ്‌പൂണ്‍
ഏലയ്‌ക്ക-2
കറുവാപ്പട്ട-1 കഷ്‌ണം
ഗ്രാമ്പൂ-4
ജീരകം-1 ടീസ്‌പൂണ്‍
മുഴുവന്‍ മല്ലി-1 ടീസ്‌പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്‌പൂണ്‍
മുളകുപൊടി-1 ടീസ്‌പൂണ്‍
ചെറുനാരങ്ങാനീര്‌-2
എണ്ണ
ഉപ്പ്‌
കറിവേപ്പില

മട്ടനില്‍ ചെറുനാരങ്ങാനീര്‌, മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ്‌ എന്നിവ പുരട്ടി അര മണിക്കൂര്‍ വയ്‌ക്കുക.

ഇത്‌ 2 കപ്പ്‌ വെള്ളം ചേര്‍ത്ത്‌ പ്രഷര്‍ കുക്കറില്‍ നാലഞ്ചു വിസില്‍ വരെ വേവിച്ചെടുക്കണം.

കൊല്ലമുളക്‌, കുരുമുളക്‌, മല്ലി, ജീരകം, പെരുഞ്ചീരകം,കറുവാപ്പട്ട, ഏലയ്‌ക്ക, ഗ്രാമ്പൂ എന്നിവ വറുത്തു പൊടിയ്‌ക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്‌ക്കുക. ഇതില്‍ സവാള, പച്ചമുളക്‌, കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്‌ ചേര്‍ത്ത്‌ ഇളക്കുക.

ഇതിലേയ്‌ക്ക്‌ പൊടിച്ചു വച്ചിരിയ്‌ക്കുന്ന മസാലപ്പൊടിയില്‍ പകുതി ചേര്‍ത്തിളക്കണം.

തക്കാളി ചേര്‍ത്തു വഴറ്റുക. പാകത്തിന്‌ ഉപ്പും ചേര്‍ത്തിളക്കാം.

ഇതിലേയ്‌ക്ക്‌ വേവിച്ചു വച്ചിരിയ്‌ക്കുന്ന മട്ടന്‍ കഷ്‌ണങ്ങള്‍ ചേര്‍ത്തിളക്കണം.

ഇത്‌ ബാക്കിയുള്ള മസാലപ്പൊടി ചേര്‍ത്ത്‌ നല്ലപോലെ വേവിയ്‌ക്കുക. പ വെള്ളം പൂര്‍ണമായി വറ്റിക്കഴിയുമ്പോള്‍ വാങ്ങി വയ്‌ക്കാം.

മട്ടന്‍ സുക്ക തയ്യാര്‍.

Read more about: mutton മട്ടന്‍
English summary

Tasty Mutton Sukka Recipe

Boneless mutton sukka is a recipe that works for everyone. With this video you can make mutton sukka recipe in minutes. To try this Indian mutton recipe,
Story first published: Monday, September 22, 2014, 13:04 [IST]
X
Desktop Bottom Promotion