For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തന്തൂരി ഫിഷ് ടിക്ക തയ്യാറാക്കൂ

|

തന്തൂരി വിഭവങ്ങള്‍ മിക്കവാറും പേര്‍ക്ക് ഇഷ്ടമായിരിക്കും. അധികം എണ്ണ ഉപയോഗിക്കാത്ത ഈ വിഭവം ആരോഗ്യത്തിനും ഗുണകരം തന്നെ.

മീന്‍ വറുത്തു കഴിയ്ക്കുന്നതിന് ബദലായ ഒന്നാണ് തന്തൂരി ഫിഷ് ടിക്ക. ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.

മീന്-അരക്കിലോ
സവാള-1
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
കടലമാവ്-1 ടേബളില്‍ സ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
തന്തൂരി പൗഡര്‍-1 ടീസ്പൂണ്‍
തൈര്-2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടീസ്പൂണ്‍
പച്ചമുളക്-4
ഉപ്പ്
എണ്ണ

മീന്‍ നല്ലപോലെ കഴുകി ഇടത്തരം കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതില്‍ ഉപ്പ്, മഞ്ഞള്‍പ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് തുടഹ്ങിയവ പുരട്ടി വയ്ക്കുക.

തൈരിലേക്ക് മല്ലിപ്പൊടി, മുളകുപൊടി, തന്തൂരി പൗഡര്‍ എന്നിവ ചേര്‍ത്തിളക്കുക. കടലമാവും ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കി ചെറുനാരങ്ങാനീരും ഈ മിശ്രിതത്തില്‍ ചേര്‍ക്കാം. ഇത് മീനില്‍ നല്ലപോലെ പുരട്ടി 1 മണിക്കൂര്‍ വയ്ക്കണം.

അവന്‍ 300 ഡിഗ്രി പ്രീഹീറ്റ് ചെയ്യുക. മീന്‍ കഷ്ണങ്ങളില്‍ ബ്രഷ് കൊണ്ട് അല്‍പം എണ്ണ പുരട്ടുക.

മൈക്രോവേവ് സ്‌റ്റേക്കില്‍ ഈ മീന്‍ കഷ്ണങ്ങള്‍ കോര്‍ക്കുക. വീണ്ടും ഇതിനു മുകളില്‍ അല്‍പം എണ്ണ പുരട്ടാം.

മീന്‍ കഷ്ണങ്ങള്‍ 15 മിനിറ്റു നേരം 60 ഡിഗ്രി ചൂടില്‍ ഗ്രില്‍ ചെയ്യുക.

ഇത് പുറത്തെടുത്ത് ചെറുനാരങ്ങാനീരൊഴിച്ച് മല്ലിയില, സവാള എന്നിവ കൊണ്ട് അലങ്കരിക്കാം.

Read more about: fish മീന്‍
English summary

Tandoori Fish Tikka

Tandoori fish tikka is basically a Punjabi recipe. This fish tikka recipe is also called Amritsari fish tikka sometimes.
X
Desktop Bottom Promotion