For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌പൈസി ചിക്കന്‍ ഫ്രൈ ഉണ്ടാക്കൂ

|

നല്ല എരിവും സ്വാദുമുള്ള ചിക്കന്‍ ഫ്രൈ കഴിയ്ക്കാന്‍ തോന്നുന്നുണ്ടോ. എങ്കില്‍ താഴെ പറയുന്ന പാചകക്കുറിപ്പ് പരീക്ഷിച്ചു നോക്കൂ,

ഇത് ഉണ്ടാക്കുവാനും വളരെ എളുപ്പമാണ്. സ്‌പൈസ് ചിക്കന്‍ ഫ്രൈ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ,

Spicy Chicken Fry

ചിക്കന്‍-250 ഗ്രാം
മുട്ട-1
തൈര്-1 കപ്പ്
കോണ്‍ഫ്‌ളോര്‍-5 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
ഉപ്പ്
എണ്ണ

ചിക്കന്‍ കഴുകി തൈരു പുരട്ടി വയ്ക്കുക.

പിന്നീട് കോണ്‍ഫ്‌ളോര്‍, മുളകുപൊടി, മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ചെറുനാരങ്ങാനീര് എന്നിവ പുരട്ടി വയക്കണം.

ഇതിലേയ്ക്ക് ഉപ്പ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് എന്നിവയും മുട്ടയും ചേര്‍ത്തിളക്കുക. എല്ലാ മിശ്രിതങ്ങളും ചിക്കനില്‍ നല്ലപോലെ തേച്ചു പിടിപ്പിയ്ക്കണം.

ഈ ചിക്കന്‍ ഒന്നര മണിക്കൂര്‍ വയക്കുക. മസാല നല്ലപോലെ പിടിയ്ക്കാനാണിത്.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ഇതില്‍ ചിക്കന്‍ കഷ്ണ്ങ്ങള്‍ വറുത്തു കോരുക.

സ്വാദേറിയ ചിക്കന്‍ ഫ്രൈ തയ്യാര്‍. പുതിന ചട്‌നി കൂട്ടി കഴിച്ചാല്‍ നന്നായിരിയ്ക്കും.

English summary

Spicy Chicken Fry

Spicy chicken fry is a delicacy we all love. Chicken fry recipe is easy. Try this chicken fry recipe,
X
Desktop Bottom Promotion