For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരാബി ജിംഗ, ചെമ്മീന്‍ വിസ്‌കിയില്‍...

|

സ്വാദിഷ്ടമായ പാചകത്തിന് പല വഴികളുമുണ്ട്. പ്രത്യേകിച്ച് നോണ്‍ വെജ് പാചകത്തിന്.

ചെമ്മീന്‍ വിഭവങ്ങളുടെ രുചിയില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. എന്നാല്‍ ചെമ്മീന്‍ വിസ്‌കിയില്‍ പാകം ചെയ്താലോ. അതാണ് ശരാബി ജിംഗ. കേള്‍ക്കുമ്പോള്‍ തന്നെ ലഹരി തോന്നുന്ന പേരല്ലേ..

ശരാബി ജിംഗ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Prawns

വലിയ ചെമ്മീന്‍-6
വിസ്‌കി-2 ടേബിള്‍ സ്പൂണ്‍
ചാട്ട് മസാല-1 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-1 ടേബിള്‍ സ്പൂണ്‍
ബട്ടര്‍

പുരട്ടി വയ്ക്കാന്‍

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടേബിള്‍ സ്പൂണ്‍
കടലമാവ്-ഒന്നര ടേബിള്‍ സ്പൂണ്‍
പെരുഞ്ചീരകപ്പൊടി-അറ ടീസ്പൂണ്‍
തൈര്-1 കപ്പ്
മുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍

വിസ്‌കി ഒരു ബൗളിലൊളിച്ച് ഇതില്‍ ചെമ്മീന്‍ തോടു കളഞ്ഞ് 1 മണിക്കൂര്‍ ഇട്ടു വയ്ക്കുക.

പുരട്ടി വയ്ക്കാനുള്ള എല്ല ചേരുവകയും കൂട്ടിക്കലര്‍ത്തി ചെമ്മീനില്‍ പുരട്ടി വയ്ക്കണം. ഇത് 2 മണിക്കൂര്‍ വയ്ക്കുക.

ഇത് ബട്ടര്‍ പുരട്ടി സ്‌ക്യൂവറില്‍ കോര്‍ത്ത് മൈക്രോവേവിലോ ഗ്രില്ലിലോ നല്ലപോലെ വേവിച്ചെടുക്കുക.

ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിച്ച് ഉപയോഗിയ്ക്കാം.കുടംപുളിയിട്ട നാടന്‍ ചെമ്മീന്‍ കറി

English summary

Sharabi Jhinga Prawns In Whisky Recipe

Sharabi Jhinga is a cooking method using Prawns In Whisky. Read more to know about,
Story first published: Thursday, April 9, 2015, 16:07 [IST]
X
Desktop Bottom Promotion