For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഷാഹി എഗ് കറി തയ്യാറാക്കാം

|

മുട്ട കൊണ്ട് വളരെ എളുപ്പം പല സ്വാദിഷ്ടമായ വിഭവങ്ങളും തയ്യാറാക്കാം. ആരോഗ്യത്തിനും ഏറെ നല്ലതാണ് മുട്ട.

മുട്ട കൊണ്ട് എളുപ്പത്തിലുണ്ടാക്കാവുന്ന ഒരു വിഭവത്തെക്കുറിച്ചറിയൂ, ഷാഹി എഗ് കറി.

egg curry

മുട്ട-8
സവാള-2
വെളുത്തുള്ളി-5
പച്ചമുളക്-2
ഇഞ്ചി-ഒരു കഷ്ണം
തൈര്-2 ടേബിള്‍ സ്പൂണ്‍
ക്രീം-1 ടേബിള്‍ സ്പൂണ്‍
കസൂരി മേത്തി-1 ടേബിള്‍ സ്പൂണ്‍
ചാട്ട് മസാല-1 ടേബിള്‍ സ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
ഓയില്‍

സവാള, പ്ച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ അല്‍പം വെള്ളം ചേര്‍ത്തരയ്ക്കുക. വല്ലാതെ അരയരുത്.

ഒരു പാനില്‍ ഓയില്‍ ചൂടാക്കുക. ഇതില്‍ അരച്ച മസാല ചേര്‍ത്ത് വഴറ്റുക.

ഇതിലേയ്ക്കു തൈരും ക്രീമും ചേര്‍ത്തിളക്കണം.

മസാലപ്പൊടികളും കസൂരി മേത്തിയും ചേര്‍ത്തിളക്കുക. ഒരു കപ്പ് വെള്ളമൊഴിച്ചു വേവിയ്ക്കുക.

ചാറ് കുറുകി വരുമ്പോള്‍ മുട്ട ചേര്‍ത്തിളക്കി അല്‍പം കഴിയുമ്പോള്‍ വാങ്ങാം. മല്ലിയില ചേര്‍ക്കാം.

Read more about: egg മുട്ട
English summary

Shahi Egg Curry Recipe

Here is a tasty and easy recipe of egg curry, Shahi Egg Curry. Read more to know about,
Story first published: Thursday, January 28, 2016, 16:03 [IST]
X
Desktop Bottom Promotion