For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന് ഷാഹി ചിക്കന്‍ കുറുമ

|

റംസാന് നോണ്‍ വെജ് വിഭവങ്ങള്‍ക്ക് പ്രാധാന്യം കൂടും. ഇതില്‍ ചിക്കന്‍ ഉപയോഗിച്ചുണ്ടാക്കാവുന്ന ഒരു വിഭവമാണ് ഷാഹി ചിക്കന്‍ കുറുമ.

ഷാഹി ചിക്കന്‍ കുറുമ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Shahi Chicken Korma

ചിക്കന്‍-1 കിലോ
തൈര്-2 കപ്പ്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീ സ്പൂണ്‍
മുളകുപൊടി-2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-2 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-4 ടീസ്പൂണ്‍
കറുവാപ്പട്ട-1
ഗ്രാമ്പൂ-2
ഏലയ്ക്ക-2
കുരുമുളക്-4
കുങ്കുമപ്പൂ-ഒരു നുള്ള്
പച്ചമുളക്-2
ഉപ്പ്
എണ്ണ
മല്ലിയില
പുതിന

മസാല പേസ്റ്റിന്

സവാള-2
ബദാം-10
കശുവണ്ടിപ്പരിപ്പ്-10
കസ് കസ്-1 ടീസ്പൂണ്‍
കൊപ്ര-2 ടീസ്പൂണ്‍

ചിക്കന്‍ കഴുകി മഞ്ഞള്‍പ്പൊടി, മുളകുപൊടി, ചെറുനാരങ്ങാനീര്, തൈര്, പച്ചമുളക്, ഉപ്പ്, ഗരം മസാല, കുങ്കുമപ്പൂ എന്നിവ പുരട്ടി വയ്ക്കുക.

ഒരു പാനില്‍ മസാല പേസ്റ്റിനുള്ള ചേരുവകള്‍ എണ്ണ ചേര്‍ക്കാതെ വറുക്കുക. ഇത് ചൂടാറുമ്പോള്‍ അല്‍പം വെള്ളം ചേര്‍ത്തരയ്ക്കുക. ഈ മസാലയും ചിക്കനില്‍ പുരട്ടുക.

ചിക്കന്‍ അര മണിക്കൂര്‍ റെഫ്രിജറേറ്ററില്‍ വയ്ക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച് മുഴുവന്‍ മസാലകള്‍ മൂപ്പിയ്ക്കുക. ഇതിലേയ്ക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. പാകത്തിന് വെള്ളമൊഴിച്ച് അടച്ചു വച്ചു വേവിയ്ക്കുക.

വെന്തു കുറുകിയാല്‍ വാങ്ങി മല്ലിയില, പുതിന എന്നിവ ചേര്‍ത്തിളക്കുക.

ഷാഹി ചിക്കന്‍ കുറുമ തയ്യാര്‍.

English summary

Shahi Chicken Korma For Ramzan

Check out the special Ramzan recipe of shahi chicken korma and give it a try.
X
Desktop Bottom Promotion