For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചാബി ചിക്കന്‍ മസാല ഉണ്ടാക്കാം

|

ചിക്കന്‍ പല രീതിയിലുമുണ്ടാക്കാം. പല സ്ഥലങ്ങളിലും ഇതുണ്ടാക്കുന്ന രീതി വ്യത്യസ്തവുമാണ്.

പഞ്ചാബി രീതിയില്‍ ചിക്കന്‍ മസാലയുണ്ടാക്കി നോക്കൂ. പഞ്ചാബി ചിക്കന്‍ മസാലയുണ്ടാക്കാന്‍ എളുപ്പവുമാണ്. മസാലയും എരിവും ഇഷ്ടപ്പെടുന്നവര്‍ക്കു കഴിയ്ക്കാന്‍ പറ്റിയ കറിയാണിത്.

ചിക്കന്‍-അരക്കിലോ
സവാള-4
തക്കാളി-4
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
കുരുമുളക് ചതച്ചത്-5 എണ്ണം
എലയ്ക്ക-3
കറുവാപ്പട്ട-1
ജീരകം-1ടീസ്പൂണ്‍
ഉപ്പ്
വെള്ളം
എണ്ണ

മസാലയ്ക്ക്

മുഴുവന്‍ മല്ലി-2 ടീസ്പൂണ്‍
ജീരകം-2 ടീസ്പൂണ്‍
കറുവാപ്പട്ട-1
ഉലുവ-അര ടീസ്പൂണ്‍
കുരുമുളക്-2 ടീസ്പൂണ്‍
വയനയില

ചിക്കന്‍ നല്ലപോലെ കഴുകി ഇടത്തരം കഷ്ണങ്ങളാക്കുക. മസാലയ്ക്കു വേണ്ടവ അല്‍പം വറുത്തു പൊടിയ്ക്കുക.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ജീരകം, കറുവാപ്പട്ട, ഏലയ്ക്ക എന്നിവ ചേര്‍ത്തിളക്കണം. സവാളയരിഞ്ഞത് ഇതിലേക്കു ചേര്‍ത്തിളക്കുക. ഇത ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും ചേര്‍ക്കുക. ഇതിലേക്ക് തക്കാളി, ചതച്ച കുരുമുളക്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കണം.

മുകളിലെ കൂട്ടിലേക്ക് ചിക്കന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കണം. പിന്നീട് പൊടിച്ച മസാലയും ഉപ്പും ചേര്‍ത്ത് പാകത്തിനു വെള്ളമൊഴിച്ച് അടച്ചുവച്ച് വേവിയ്ക്കുക.

കറി വെന്ത് മസാല കുറുകിക്കഴിയുമ്പോള്‍ വാങ്ങി വച്ച് ഉപയോഗിക്കാം. ചപ്പാത്തി, പൊറോട്ട്, ചോറ് എന്നിവയ്‌ക്കൊപ്പം ഉപയോഗിക്കാന്‍ പറ്റിയ കറിയാണിത്.

English summary

Punjabi Chicken Masala Recipe

The Punjabi cuisine is renowned throughout the world for its lip smacking and exotic taste. Chicken especially is cooked in many different ways in Punjabi cuisine. The various celebrated varieties of chicken recipes like the butter chicken, patiala chicken, kadhai chicken etc. all of them are a part of this exotic cuisine.
X
Desktop Bottom Promotion