For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുളിയില മത്തി ഫ്രൈ തയ്യാറാക്കാം

|

മത്തി ആരോഗ്യഗുണങ്ങള്‍ ഒത്തിണങ്ങിയ ഒന്നാണ് എന്ന കാര്യത്തില്‍ യാതൊരു വിധത്തിലുള്ള സംശയമില്ല. കാരണം മത്തിയില്‍ അടങ്ങിയിട്ടുള്ള ഒമേഗ 3 ഫാറ്റി ആസിഡ് തന്നെയാണ് ആരോഗ്യ കാര്യത്തില്‍ മത്തിയെ മുന്നിലെത്തിയ്ക്കുന്നത്. ഇത് ഹൃദ്രോഗമുള്‍പ്പടെയുള്ള രോഗങ്ങളെ പ്രതിരോധിയ്ക്കാന്‍ ശക്തമാണ്.

മത്തി കൊണ്ട് വിവിധ തരത്തിലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാം. മത്തി ഫ്രൈ ചെയ്യുന്നതില്‍ തന്നെ അല്‍പം വ്യത്യസ്തത വരുത്തിയാലോ? പുളിയില മത്തി ഫ്രൈ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

puliyila sardine fry recipe

ആവശ്യമുള്ള സാധനങ്ങള്‍

മത്തി- അരക്കിലോ
വാളന്‍പുളിയില- രണ്ട് കപ്പ്
കാന്താരി മുളക്- എരിവിന്
മഞ്ഞള്‍പ്പൊടി- രണ്ട് ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്

തയ്യാറാക്കുന്ന വിധം

വാളന്‍പുളിയിലയും കാന്താരിമുളകും മഞ്ഞള്‍പ്പൊടിയും ഉപ്പും നന്നായി അരച്ച് പേസ്റ്റ് രൂപത്തില്‍ ആക്കി മത്തിയില്‍ തേച്ച് പിടിപ്പിക്കുക. ഇത് നല്ലതു പോലെ തേച്ചു പിടിപ്പിച്ച് അരമണിക്കൂര്‍ വെയ്ക്കുക.

ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് ചൂടാക്കിയ ശേഷം മത്തി ഓരോന്നോരോന്നായി എണ്ണയിലിട്ട് പൊരിച്ചെടുക്കാം.

English summary

puliyila sardine fry recipe

Take a look how to prepare puliyila sardine fry, read to know how to make it.
Story first published: Wednesday, August 24, 2016, 16:36 [IST]
X
Desktop Bottom Promotion