Just In
- 6 hrs ago ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- 6 hrs ago ലോക മലേറിയ ദിനം 2024: മലേറിയ വരാതിരിക്കാന്‍ എന്തുചെയ്യണം, തുടക്കം വീട്ടില്‍ നിന്ന്
- 7 hrs ago മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- 7 hrs ago ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
Don't Miss
- News ആരും മറക്കല്ലേ, ഏപ്രില്‍ 26ന് വോട്ട് ചെയ്യണം; വോട്ടഭ്യര്‍ത്ഥിച്ച് കളക്ടര്‍ കൊച്ചി മെട്രോയില്‍
- Movies നായികമാര്‍ ഇല്ലാതാവുന്ന ഫഹദ് ചിത്രങ്ങള്‍? 'ആണ്-പെണ് ബന്ധം എക്സ്പ്ലോര്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്'
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ചെമ്മീന്‍ റോസ്റ്റ്, നാടന്‍ സ്റ്റൈല്‍!!
ചെമ്മീന്‍ രുചി ഇഷ്ടമില്ലാത്തവര്‍ ചുരുങ്ങും. പല തരത്തിലും ഇതുണ്ടാക്കാം. കറിയായും വറുത്തും റോസ്റ്റായുമെല്ലാം വയ്ക്കാം.
തനി നാടന്‍ രീതിയില്‍ തേങ്ങയെല്ലാം ചേര്‍ത്തുണ്ടാക്കുന്ന ചെമ്മീന്‍ റോസ്റ്റ് തയ്യാറാക്കുന്ന വിധമാണ് താഴെപ്പറയുന്നത്. അടുത്ത തവണ ചെമ്മീന്‍ വാങ്ങുമ്പോള്‍ ഈ രീതിയൊന്നു പരീക്ഷിച്ചു നോക്കൂ,
ചെമ്മീന്‍-1
കിലോ
സവാള-250
ഗ്രാം
തക്കാളി-1
ചെറിയുള്ളി-100
ഗ്രാം
വെളുത്തുള്ളി-5-7
അല്ലി
ഇഞ്ചി-1
കഷ്ണം
പച്ചമുളക്-4
മഞ്ഞള്‍പ്പൊടി-1
ടീസ്പൂണ്‍
മുളകുപൊടി-2
ടീസ്പൂണ്‍
കുരുമുളകുപൊടി-3
ടീസ്പൂണ്‍
തേങ്ങ-മുക്കാല്‍
കപ്പ്
കുടംപുളി-3
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
ചെമ്മീന്‍ തോടു കളഞ്ഞ് വൃത്തിയാക്കി പകുതി മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കി അര മണിക്കൂര്‍ വയ്ക്കുക.
ഇത് ഒരു ചട്ടിയിലിട്ട് കുടംപുളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി പാകത്തിനു വെള്ളമൊഴിച്ചു വേവിച്ചെടുക്കണം. വെള്ളം മുഴുവന്‍ വറ്റിച്ചെടുക്കുക.
ഒരു ചീനച്ചട്ടിയിലോ ചട്ടിയിലോ വെളിച്ചെണ്ണ മൂപ്പിയ്ക്കുക. ഇതില്‍ സവാള, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തു വഴറ്റുക.
ഇതിലേയ്ക്ക് ബാക്കി മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി ചേര്‍ത്തിളക്കുക. തക്കാളി നല്ലപോലെ ഉടഞ്ഞു കഴിയുമ്പോള്‍ തേങ്ങ കട്ടിയായി മയത്തില്‍ അരച്ചതു ചേര്‍ത്തിളക്കണം.
രണ്ടു മിനിറ്റു കഴിയുമ്പോള്‍ വേവിച്ചു വച്ചിരിയ്ക്കുന്ന ചെമ്മീന്‍ ചേര്‍ത്തിളക്കുക. അല്പനേരം വേവിച്ചു വെള്ളം വറ്റിക്കഴിയുമ്പോള്‍ മുകളില്‍ അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തിളക്കാം.