മഞ്ചൂരിയന്‍, പ്രോണ്‍ മഞ്ചൂരിയന്‍

Posted by:
Updated: Thursday, December 13, 2012, 13:03 [IST]
 
സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ ഷെയര്‍ ചെയ്യൂ
    ഷെയര്‍    ട്വീറ്റ്    ഷെയര്‍     അഭിപ്രായം   മെയില്‍

ചൈനീസ് സ്റ്റൈല്‍ വിഭവമായ മഞ്ചൂരിയന്‍ മിക്കവാറും എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ്.

ഗോബി മഞ്ചൂരിയന്‍, ചിക്കന്‍ മഞ്ചൂരിയന്‍, ബേബി കോണ്‍ മഞ്ചൂരിയന്‍ എന്നിങ്ങനെ പലതരമുണ്ട് മഞ്ചൂരിയന്‍ വിഭവങ്ങള്‍.

നമ്മുടെ ചെമ്മീനും മഞ്ചൂരിയനാക്കാം. പ്രോണ്‍ മഞ്ചൂരിയന്‍ പാചകരീതി എങ്ങനെയെന്നു നോക്കൂ.

 മഞ്ചൂരിയന്‍, പ്രോണ്‍ മഞ്ചൂരിയന്‍

ചെമ്മീന്‍-അരക്കിലോ
കോണ്‍ഫ്‌ളോര്‍-2 ടേബിള്‍ സ്പൂണ്‍
മുട്ടവെള്ള-2
പച്ചമുളക്-4
സവാള-1
വെളുത്തുള്ളി-8 അല്ലി
ടൊമാറ്റോ കെച്ചപ്പ്-1 ടേബിള്‍ സ്പൂണ്‍
ചില്ലി സോസ്-1 ടേബിള്‍ സ്പൂണ്‍
സോയ സോസ്-1 ടേബിള്‍ സ്പൂണ്‍
വിനെഗര്‍-1 ടേബിള്‍ സ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില

ചെമ്മീന്‍ തോടും നടുവിലെ ഞരമ്പും കളഞ്ഞ് കഴുകി വൃത്തിയാക്കി വയ്ക്കുക.

കോണ്‍ഫ്‌ളോര്‍, 2 പച്ചമുളക് അരിഞ്ഞത്, മുട്ട വെള്ള, ഉപ്പ്, ചൂടുവെള്ളം എന്നിവ കൂട്ടിച്ചേര്‍ത്ത് കുഴമ്പാക്കുക.

ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ചെമ്മീന്‍ തയ്യാറാക്കി വച്ചിരിക്കുന്ന മാവു മിശ്രിതത്തില്‍ മുക്കി വറുത്തെടുക്കണം.

ചീനച്ചട്ടിയില്‍ അല്‍പം എണ്ണ മാത്രം എടുത്ത് സവാള, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് ബാക്കിയുള്ള പച്ചമുളകും ചേര്‍ക്കാം.

ഈ കൂട്ടിലേക്ക് സോസുകള്‍ ചേര്‍ത്തിളക്കുക. വിനെഗറും ചേര്‍ക്കുക. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന ചെമ്മീന്‍ ചേര്‍ത്തിളക്കണം. ഗ്രേവി കുറുകിക്കഴിഞ്ഞ് ചെമ്മീനില്‍ നല്ലപോലെ പിടിച്ചു കഴിയുമ്പോള്‍ മല്ലിയില അരിഞ്ഞു ചേര്‍ത്ത് വാങ്ങാം.

മേമ്പൊടി

ഗ്രേവിയ്ക്ക് കട്ടി കുറവെന്നു കണ്ടാല്‍ അല്‍പം കോണ്‍ഫ്‌ളോര്‍ ചേര്‍ക്കാം.

Read more about: fish, മീന്‍
Story first published:  Friday, November 30, 2012, 12:52 [IST]
English summary

Cook, Prawn Manchurian Recipe, Non Veg, Cooking, Taste, പാചകം, മീന്‍, പ്രോണ്‍ മഞ്ചൂരിയന്‍, നോണ്‍ വെജ്, സ്വാദ്, പാചകക്കുറിപ്പ്

Not all Chinese recipes taste the same. Just like India, every part of China has its own set of recipes to offer. The prawn curry we are talking about is a Chinese recipe from the Manchuria district.
Write Comments

Subscribe Newsletter
Boldsky ഇ-സ്റ്റോര്‍