For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോണ്‍ ഗീ റോസ്റ്റ് തയ്യാറാക്കാം

|

ചെമ്മീന്‍ ഇഷ്ടമില്ലാത്ത നോണ്‍ വെജിറ്റേറിയന്‍കാര്‍ കുറയും. ചെമ്മീന്‍ മസാല, ചെമ്മീന്‍ റോസ്റ്റ്, ചെമ്മീന്‍ കറി എന്നിങ്ങനെ പോകുന്നു ചെമ്മീന്‍ കൊണ്ടുണ്ടാക്കാവുന്ന വിഭവങ്ങള്‍.

പോര്‍ക്ക് വിന്താലു ഉണ്ടാക്കാംപോര്‍ക്ക് വിന്താലു ഉണ്ടാക്കാം

വിവിധയിടങ്ങളില്‍ ചെമ്മീന്‍ പാചകം ചെയ്യുന്ന വിധവും വ്യത്യസ്തമാകും. മാംഗ്ലൂരില്‍ നിന്നുള്ള ഒരു വിഭവമാണ് ചെമ്മീന്‍ ഗീ റോസ്റ്റ്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Prawn Ghee Roast

വലിയ ചെമ്മീന്‍-12
കുരുമുളുകപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഉണക്കമുളക് വറുത്തത്-20
തൈര്-2 കപ്പ്
മുഴുവന്‍ മല്ലി-1 ടീസ്പൂണ്‍
ഉലുവ-1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
വെളുത്തുള്ളി-10
ചെറുനാരങ്ങാനീര്-3 ടീസ്പൂണ്‍
പുളി പിഴിഞ്ഞത്-1 കപ്പ്
നെയ്യ്-4 ടീസ്പൂണ്‍
എണ്ണ
ഉപ്പ്

ചെമ്മീന്‍ തോടു കളഞ്ഞ് നല്ലപോലെ കഴുകി വൃത്തിയാക്കുക. ഇതില്‍ തൈര്, മഞ്ഞള്‍പ്പൊടി, ഉപ്പ്, കുരുമുളകുപൊടി. ചെറുനാരങ്ങാനീര് എന്നിവ പുരട്ടി മൂന്നുനാലു മണിക്കൂര്‍ വയ്ക്കുക. ഒരു രാത്രി മുഴുവന്‍ വച്ചിരുന്നാല്‍ കൂടുതല്‍ നല്ലത്.

ചെമ്മീന്‍ പുറത്തെടുത്തു തണുപ്പു പോകുമ്പോള്‍ ഒരു പാനില്‍ എണ്ണയൊഴിച്ച് ചെറുതായി വറുത്തെടുക്കണം.

മുളക്, മല്ലി, ജീരകം, ഉലുവ, വെളുത്തുള്ളി, പുളിവെളളം എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക.

ചെമ്മീന്‍ പാനില്‍ നിന്നും മാറ്റി ഇതില്‍ അരച്ചു വച്ചിരിയ്ക്കുന്ന മസാലയിട്ടു മൂപ്പിയ്ക്കുക. ഇതിലേയ്ക്ക് വറുത്തു വച്ചിരിയ്ക്കുന്ന ചെമ്മീന്‍ ചേര്‍ത്തിളക്കണം. നെയ്യും ഇതിലേക്കൊഴിച്ച് ഇളക്കുക. ഇതിലേയ്ക്ക് പാകത്തിന് ഉപ്പു ചേര്‍ത്ത് അടച്ചു വച്ച് വേവിയ്ക്കുക.

മസാല ചെമ്മീനില്‍ പിടിച്ച് ഒരുവിധം കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

ചൂടോടെ ഉപയോഗിയ്ക്കൂ, ഈ മാംഗ്ലൂര്‍ സ്‌റ്റൈല്‍ പ്രോണ്‍ ഗീ റോസ്റ്റ്

English summary

Prawn Ghee Roast Recipe

Prawn ghee roast is a very typical Mangalorean dish.Prawn ghee roast is also rather easy to prepare. Read on,
Story first published: Friday, February 21, 2014, 12:42 [IST]
X
Desktop Bottom Promotion