For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെമ്മീന്‍-തേങ്ങ ഉലര്‍ത്തിയത്

|

ചെമ്മീന്‍ കൊണ്ടുള്ള രുചിവൈവിധ്യങ്ങള്‍ പലതാണ്. മലയാളികളുടെ ഭക്ഷ്യശീലങ്ങള്‍ ചെമ്മീനൊപ്പം തേങ്ങയ്ക്കും പ്രധാന സ്ഥാനമുണ്ട്.

ചെമ്മീനും തേങ്ങയും ചേര്‍ത്ത് ചമ്മീന്‍-തേങ്ങ ഉലര്‍ത്തിയത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Prawn Coconut Fry

ചെമ്മീന്‍-അരക്കിലോ
വെളുത്തുള്ളി-ഇഞ്ചി-1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-3
മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-2 ടീസ്പൂണ്‍
കുരുമുളകുപൊടി- 2 ടീസ്പൂണ്‍
ഉപ്പ്
ചെറുനാരങ്ങാനീര്

ഉലര്‍ത്താന്‍

ചെറിയുള്ളി നീളത്തില്‍ അരിഞ്ഞത്-1 കപ്പ്
തേങ്ങ ചിരകിയത്-1 കപ്പ്
വെളുത്തുള്ളി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍
ഇഞ്ച്ി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-2
പെരുഞ്ചീരകപ്പൊടി- 1ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
കുരുമുളുകു തരിയായി പൊടിച്ചത്- 1 ടീസ്പൂണ്‍
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ

ചെമ്മീന്‍ തോടു കളഞ്ഞ് വൃത്തിയാക്കി കഴുകി ആദ്യത്തെ എല്ലാ ചേരുവകളും ചേര്‍ത്തരച്ചു പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. ഇത് പെട്ടെന്നു പിടിച്ചു കിട്ടാന്‍ വേണമെങ്കില്‍ ഫ്രിഡ്ജിലും വയ്ക്കാം.

ഒരു പാനില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലിട്ട് ചെമ്മീന്‍ വറുത്തെടുക്കുക. കുറഞ്ഞ തീയില്‍ വേണം വറുത്തെടുക്കാന്‍. ഇത് വാങ്ങി വയ്ക്കുക.

ഇതേ വെളിച്ചെണ്ണയില്‍ ചെറിയുള്ളി. കറിവേപ്പില എന്നിവ വഴറ്റുക. ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പീന്നീടു ചേര്‍ത്തു വഴറ്റണം.

മസാലപ്പൊടികളും പാകത്തിന് ഉപ്പും ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക് തേങ്ങ ഇളക്കിച്ചേര്‍ക്കുക.

അല്‍പം കഴിഞ്ഞ് വറുത്തു വച്ചിരിയ്ക്കുന്ന ചെമ്മീന്‍ ഇതിലേയ്ക്കിട്ട് ഇളക്കുക.

ഇത് 10അഞ്ചു മിനിറ്റു നേരം ഇളക്കി വേവിയ്ക്കുക.

പിന്നീട് കറിവേപ്പില മുകളില്‍ വിതറി ചേര്‍ത്തിളക്കി വാങ്ങി വയ്ക്കാം. ചെട്ടിനാട്‌ സ്‌റ്റൈലില്‍ ചിക്കന്‍വറുത്തത്‌

English summary

Kerala Style Prawn-Coconut Ularthiyathu

Here is a tasty recipe of Kerala Style Prawn Coconut Ularthiyathu,
Story first published: Monday, July 27, 2015, 12:48 [IST]
X
Desktop Bottom Promotion