For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നെയ്മീന്‍ റോസ്റ്റ് തയ്യാറാക്കാം

|

വിലയില്‍ മാത്രമല്ല, രുചിയിലും മുന്‍പനാണ് നെയ്മീന്‍. അധികം മുള്ളില്ലാത്ത മീന്‍ എന്നുള്ള ഗുണവും. നെയ്മീന്‍ കറിയും റോസ്റ്റുമെല്ലാം തയ്യാറാക്കാം.

സ്വാദിഷ്ടമായ ഒരു നെയ്മീന്‍ റോസ്റ്റിനെക്കുറിച്ചറിയൂ, ഇതു പരീക്ഷിച്ചു നോക്കൂ,

Fish Roast

നെയ്മീന്‍-അരക്കിലോ
സവാള-2
തക്കാളി-2
മഞഞള്‍പ്പൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
കുരുമുളകുപൊടി-അര ടീസ്പൂണ്‍
ഇഞ്ചി അരിഞ്ഞത്-1 ടീസ്പൂണ്‍
വെളുത്തുള്ളി അരിഞ്ഞത്-1 ടീസ്പൂണ്‍
പച്ചമുളക്-8
തേങ്ങാപ്പാല്‍-മുക്കാല്‍കപ്പ്
കടുക്- 1 ടീസ്പൂണ്‍
ഉലുവ-അര ടീസ്പൂണ്‍
വെളിച്ചെണ്ണ
കറിവേപ്പില
ഉപ്പ്

നെയ്മീന്‍ ഉപ്പും മ്ഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും ചേര്‍ത്തു പുരട്ടി അര മണിക്കൂര്‍ വയ്ക്കുക. ഇത് പിന്നീട് വെളിച്ചെണ്ണയില്‍ വറുത്തെടുക്കുക.

ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിച്ച് ഇതില്‍ കടുകും ഉലുവയും മൂപ്പിയ്ക്കുക. പിന്നീട് സവാള ചേര്‍ത്തിളക്കുക. ഇതില്‍ ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്തിളക്കി വഴറ്റണം. പിന്നീട് തക്കാളിയും ചേര്‍ക്കണം.

മസാലപ്പൊടിയകള്‍ ഇതിലേയ്ക്കു ചേര്‍ത്തു വഴറ്റുക.

ഇതിലേയ്ക്കു തേങ്ങാപ്പാല്‍ ഒഴിച്ചിളക്കുക. അല്‍പം തിളച്ചു വരുമ്പോള്‍ വറുത്തു വച്ചിരിയ്ക്കുന്ന മീന്‍ കഷ്ണങ്ങള്‍ ചേര്‍ക്കുക.

ഇത് നന്നായി തിളച്ചു ചാറ് നല്ലപോലെ കുറുകിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം. കൂടുതല്‍ വിഭവങ്ങള്‍ക്ക് പാചകം പേജിലേയ്ക്കു പോകൂ

English summary

Nadan Neymeen Roast

Here is the tasty and simple recipe of nadan neymeen roast. Try this recipe,
Story first published: Wednesday, December 10, 2014, 13:00 [IST]
X
Desktop Bottom Promotion