For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാടന്‍ കോഴി വരട്ടിയത്, എളുപ്പത്തില്‍

|

നാടന്‍ വിഭവങ്ങളോട് മലയാളിയ്ക്ക് പ്രിയമേറും. നാടന്‍ രീതിയില്‍ നാടന്‍ കോഴി വരട്ടി നോക്കൂ,

നാടന്‍ കോഴി തയ്യാറാക്കുന്നത് മണ്‍ചട്ടിയിലായാല്‍ അല്‍പം കൂടി രുചിയേറും. ഇത് വെളിച്ചെണ്ണയില്‍ തന്നെ തയ്യാറാക്കണമെന്നു നിര്‍ബന്ധം. കാരണം ഒരു നാടന്‍ രുചിയ്ക്ക് ഇത് ഏറെ പ്രധാനമാണ്.

നാടന്‍ കോഴി വരട്ടിയത് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.

Chicken

ചിക്കന്‍-അരക്കിലോ
സവാള-ഒന്നരക്കിലോ
തക്കാളി-1
ഇഞ്ചി-വെളുത്തുള്ളി പേസറ്റ്-രണ്ടര ടേബിള്‍ സ്പൂണ്‍
പച്ചമുളക്-4
വെളുത്തുള്ളി-4 അല്ലി ചതച്ചത്
മഞ്ഞള്‍പ്പൊടി-2 ടീസ്പൂണ്‍
മുളകുപൊടി-ഒന്നര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-ഒന്നര ടേബിള്‍ സ്പൂണ്‍
ഗരം മസാല-ഒന്നര ടേബിള്‍ സ്പൂണ്‍
കടുക്-ഒന്നര ടീസ്പൂണ്‍
കറിവേപ്പില
ഉപ്പ്
വെളിച്ചെണ്ണ
തേങ്ങാക്കൊത്ത്

നാടന്‍ കോഴി മൂപ്പില്ലാത്തത് ഇടത്തരം കഷ്ണങ്ങളാക്കുക. ഇതില്‍ ഒന്നര ടീസ്പൂണ്‍ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഒരു സ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു സ്പൂണ്‍ മുളകുപൊടി, ഉപ്പ് എന്നിവ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക.

ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിയ്ക്കുക. ഇതില്‍ ചിക്കന്‍ ചെറുതായി വറുത്തെടുക്കുക. കൂടുതല്‍ വറുക്കരുത്

ചിക്കന്‍ കഷ്ണങ്ങള്‍ മാറ്റി വയ്ക്കുക. ഇതേ വെളിച്ചെണ്ണയില്‍ കടുക് പൊട്ടിയ്ക്കുക.

ഇതില്‍ കറിവേപ്പില, പച്ചമുളക്, കറിവേപ്പില, ചതച്ച വെളുത്തുള്ളി എന്നിവ ചേര്‍ത്തു വഴറ്റുക.

പിന്നീട് സവാള, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്തിളക്കുക. പിന്നീട് മഞ്ഞള്‍പ്പൊടി ചേര്‍ത്തിളക്കണം.

മല്ലിപ്പൊടി, പിന്നീട് മുളകുപൊടി എന്നിവ ചേര്‍ത്തിളക്കുക. ഇതിലേയ്ക്ക ഗരം മസാല ചേര്‍ത്തിളക്കണം. പിന്നീട് തക്കാളി , ഉപ്പ്, ഗരം മസാല എന്നിവ ചേര്‍ത്തിളക്കണം. ഇത് അല്‍പസമയം അടച്ചു വച്ചു വേവിയ്ക്കുക.

തക്കാളി നല്ലപോലെ വെന്തു കഴിയുമ്പോള്‍ വറുത്തുവച്ച കോഴി ഇതിലേയ്ക്കു ചേര്‍ത്തിളക്കുക. കറിവേപ്പിലയും തേങ്ങാക്കൊത്തും ചേര്‍ത്തിളക്കുക.

ഇത് അടച്ചു വച്ച് വേവിയ്ക്കണം.

കോഴി വെന്ത് മസാല നല്ലപോലെ പിടിച്ചു വെള്ളം വറ്റിക്കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

English summary

Nadan Kozhi Varattiyathu Recipe

Nadan tastes are always favourite for Keralites. Here is a nadan recipe, Nadan kozhi varattiyathu. Try this easy recipe,
Story first published: Monday, August 25, 2014, 13:41 [IST]
X
Desktop Bottom Promotion