For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന് മട്ടന്‍ കീമ സാഗ്

|

റംസാന് കീമ വിഭവങ്ങള്‍ വിശേഷപ്പെട്ടതാണ്. ഇതില്‍ പെട്ട ഒന്നാണ് കീമ സാഗ്. കീമയും ചീരയും ഉപയോഗിച്ചാണ് ഈ വിഭവം തയ്യാറാക്കുന്നത്.

ഈ റംസാന് കീമ സാഗ് തയ്യാറാക്കൂ. ബീഫ് ഒഴികെയുളള ഏതിറച്ചിയും ഇതിനായി ഉപയോഗിക്കാം.

മട്ടന്‍ കീമ ഉപയോഗിച്ചാണ് ഈ പാചകക്കുറിപ്പ്

Mutton

മട്ടന്‍ കീമ-മുക്കാല്‍ കിലോ
ചീര 3 കെട്ടെ
സവാള-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
തക്കാളി അരച്ചത്-2 ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
വയനയില-1
കുരുമുളക് ചതച്ചത്-10
പച്ചമുളക്-4
മുളകുപൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-2 ടീസ്പൂണ്‍
മല്ലിപ്പൊടി-2 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-2 ടീസ്പൂണ്‍
മല്ലിയില
ഉപ്പ്

കീമ കഴുകി വൃത്തിയാക്കിയ ശേഷം ചെറുനാരങ്ങാനീര്, ഉപ്പ്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, മുളകുപൊടി, ജീരകപ്പൊടി, മല്ലിപ്പൊടി എന്നിവ പുരട്ടി വയ്ക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ വയനയില, ചതച്ച കുരുമുളക് എന്നിവ ചേര്‍ത്തിളക്കണം. പിന്നീട് സവാള ചേര്‍ത്തു വഴറ്റുക.

സവാള ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ മസാല പുരട്ടി വച്ചിരിയ്ക്കുന്ന കീമ ഇതിലേയ്ക്കു ചേര്‍ത്തിളക്കണം. ഇത് നാലഞ്ചു മിനിറ്റ് വേവിച്ച് വെള്ളം വറ്റിയ്ക്കുക.

ഇതിലേയ്ക്ക് അരച്ച തക്കാളി ചേര്‍ത്തിളക്കണം. പച്ചമുളകും ചേര്‍ക്കുക. ഇത് നല്ലപോലെ അല്‍പനേരം ഇളക്കുക.

ഇതിലേയ്ക്ക് ചീര അരിഞ്ഞതു ചേര്‍ത്തിളക്കണം. ഉപ്പും ചേര്‍ത്തിളക്കി വേവിയ്ക്കുക.

വെന്തു കഴിഞ്ഞാല്‍ ഗരം മസാലയും മല്ലിയിലയും ചേര്‍ത്ത് അലങ്കരിയ്ക്കാം.

English summary

Mutton Keema Saag

You must definitely have this Iftar recipe on your list for the holy month of Ramzan so that your family eats a hearty and nutritious meal.
Story first published: Friday, July 11, 2014, 12:31 [IST]
X
Desktop Bottom Promotion