For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വാദേറും മുഗളായ് മട്ടന്‍ പുലാവ്

|

ചോറിനൊപ്പം മറ്റു ചേരുവകള്‍ ചേര്‍്ത്തുണ്ടാക്കുന്ന വിഭവമാണ് പുലാവ്. മറ്റു കാര്യമായ കറികള്‍ ഇതിനൊപ്പം വേണ്ടെന്നതാണ് ഇതുണ്ടാക്കുന്നതു കൊണ്ടുള്ള ഗുണം. വെറും ചോറിന്റെ സ്വാദിന് ഒരു വ്യത്യാസവുമാകും.

പുലാവ് പല തരത്തിലും ഉണ്ടാക്കാം. പച്ചക്കറികളുപയോഗിച്ചും ഇറച്ചിയുപയോഗിച്ചുമെല്ലാം.

ഗലൗട്ടി കബാബ് തയ്യാറാക്കാംഗലൗട്ടി കബാബ് തയ്യാറാക്കാം

മുഗളായ് സ്‌റ്റൈലില്‍ മട്ടന്‍ പുലാവ് ഉണ്ടാക്കാം. സ്വാദേറുന്ന ഈ മട്ടന്‍ പുലാവ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Mughali Mutton Pulao

മട്ടന്‍-അരക്കിലോ
ബസ്മതി റൈസ്-2 കപ്പ്
തൈര്-1 കപ്പ്
സവാള-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടീസ്പൂണ്‍
പച്ചമുളക്-4
മുളകുപൊടി-1 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍
കറുവാപ്പട്ട-1 കഷ്ണം
കുരുമുളക്-6
ഗ്രാമ്പൂ-4
ഏലയ്ക്ക-4
വയനയില-1
കുങ്കുമപ്പൂ-ഒരു നുള്ള്
കശുവണ്ടിപ്പരിപ്പ്- 10
ഉണക്കമുന്തിരി-10
നെയ്യ്-1 ടീസ്പൂണ്‍
എണ്ണ
ഉപ്പ്
മല്ലിയില

മട്ടന്‍ കഴുകി ഉപ്പ്, മുളകുപൊടി, ജീരകപ്പൊടി, മല്ലിപ്പൊടി, ഗരം മസാല പൗഡര്‍ എന്നിവ പുരട്ടി വയ്ക്കുക. ഇത് 1 മണിക്കൂര്‍ വയ്ക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ സവാളയിട്ടു വഴറ്റണം. ഇഞ്ചി, വെളുത്തുളളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കുക.

മട്ടന്‍ ഇതിലേയ്ക്കിട്ട് അല്‍പം വെള്ളം ചേര്‍ത്ത് 10 മിനിറ്റു വേവിയ്ക്കുക.

മറ്റൊരു പാനില്‍ നെയ്യ് ചൂടാക്കുക ഇതിലേയ്ക്ക് വയനയില, കറുവാപ്പട്ട, കുരുമുളക്, ഏലയ്ക്ക, ഗ്രാമ്പൂ എന്നിവ ചേര്‍ത്തിളക്കുക. ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ് എന്നിവ ഇതില്‍ ചേര്‍ത്തിളക്കുക. കഴുകി വച്ചിരിയ്ക്കുന്ന അരി ഇതിലേക്കിട്ട് രണ്ടുമൂന്നു മിനിറ്റ് വറക്കണം.

മട്ടന്‍ ഒരുവിധം വേവായിക്കഴിഞ്ഞാല്‍ വെള്ളം വറ്റിച്ച് വാങ്ങി അരിക്കൂട്ടിലേയ്ക്കു ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കി രണ്ട് കപ്പ് വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് വേവിച്ചെടുക്കുക.

പുലാവ് തയ്യാറായിക്കഴിഞ്ഞാല്‍ അല്‍പം പാലില്‍ കുങ്കുമപ്പൂ കലക്കി ഇതിനു മുകളില്‍ ഒഴിച്ച് ഇളക്കാം. മല്ലിയില ചേര്‍ത്ത് ചൂടോടെ ഉപയോഗിയ്ക്കാം.

English summary

Mughlai Mutton Pulao Recipe

Mughlai mutton pulao is a great dish to gorge on. Try mutton pulao recipe and taste the difference,
Story first published: Tuesday, April 8, 2014, 12:49 [IST]
X
Desktop Bottom Promotion