For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മള്‍വാനി ചെമ്മീന്‍ കറി തയ്യാറാക്കാം

|

ചെമ്മീനിന് രുചി വൈവിധ്യങ്ങളേറും. വറുത്തും കറി വച്ചും മസാലയാക്കിയുമെല്ലാം ഇവ കഴിയ്ക്കുകയും ചെയ്യാം.

പല സ്ഥലങ്ങളിലും പല രീതിയിലാണ് ചെമ്മീന്‍ പാകം ചെയ്യുന്നത്. കേരളത്തിന് തനതായ ഒരു രീതിയുണ്ട്. മറ്റു പല സംസ്ഥാനങ്ങളിലും അതിന്റേതായ രീതിയും.

മഹാരാഷ്ട്രയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ഒരു ചെറിയ സ്ഥലമാണ് മള്‍വാന്‍. ഗോവയോട് അടുത്തു കിടക്കുന്ന ഒരു പ്രദേശം. ഇവിടെ ചെമ്മീന്‍ പാചകം ചെയ്യുന്നതിന് പ്രത്യേക രീതിയുണ്ട്. ഗോവന്‍, മഹാരാഷ്ട്രിയന്‍ രുചികള്‍ ഒരുമിച്ചു നില്‍ക്കുന്ന ഈ ചെമ്മീന്‍ കറിയ്ക്ക് മള്‍വാനി പ്രോണ്‍ കറി എന്നാണ് പേര്.

മള്‍വാനി പ്രോണ്‍ കറി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Malwani Prawn Curry

ചെമ്മീന്‍-അരക്കിലോ
പുളി കട്ടിയില്‍ പിഴിഞ്ഞത്-2 ടീസ്പൂണ്‍
തേങ്ങാപ്പാല്‍-ഒരു കപ്പ്
വെളുത്തുള്ളി-4
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില

മസാലയ്ക്ക്

തേങ്ങ ചിരകിയത്-അര കപ്പ്
സവാള-2
മുഴുവന്‍ മല്ലി-2 ടീസ്പൂണ്‍
പെരുഞ്ചീരകം-അര ടീസ്പൂണ്‍
ഉലുവ-അര ടീസ്പൂണ്‍
പച്ച ഏലയ്ക്ക-2
കറുവാപ്പട്ട-1
ഉണക്കമുളക്-2
ഗ്രാമ്പൂ-2
എണ്ണ

ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കുക. ഇതില്‍ അല്‍പം ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വയ്ക്കുക.

ഒരു പാനില്‍ എണ്ണ തിളപ്പിച്ച് ഇതില്‍ കറുവാപ്പട്ട, ഏലയ്ക്ക,ചുവന്ന മുളക്, മുഴുവന്‍ മല്ലി, ഉലുവ എന്നിവയിട്ടു വറുക്കുക. ഇതിലേക്ക് സവാള, ചിരകിയ തേങ്ങ എന്നിവയിട്ടു അല്‍പ നേരം കൂടി നല്ലപോലെ വറുക്കണം. ഇത് വാങ്ങി വച്ച് തണുത്തതിനു ശേഷം അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കണം.

പാനില്‍ അല്‍പം എണ്ണയൊഴിച്ചു ചൂടാക്കി ഇതിലേക്ക് അരിഞ്ഞു വച്ച വെളുത്തുള്ളി ചേര്‍്ത്തു മൂപ്പിയ്ക്കുക. ഇതിലേക്ക് അരച്ചു വച്ച മസാല ചേര്‍ത്തിളക്കുക. പിന്നീട് തേങ്ങാപ്പാലും ചേര്‍ത്തിളക്കണം. ഇതിലേക്ക് ചെമ്മീന്‍ ചേര്‍ത്തിളക്കി വേവിയ്ക്കുക. ചെമ്മീന്‍ ഒരുവിധം വേവാകുമ്പോള്‍ പുളി പിഴിഞ്ഞതും ഗരം മസാല പൗഡറും ചേര്‍ത്തിളക്കണം.

ചെമ്മീന്‍ നല്ലപോലെ വെന്ത് ചാറു കുറുകുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.

English summary

Malvani Prawn Curry Recipe

Coconut is the most important ingredient used in Malvani cuisine. It is used in various forms like grated coconut, dried coconut or even the milk of coconut. Here is an extremely delicious and mouthwatering seafood recipe known as the Malvani prawn curry. The use of coconut in various forms and a blend of some exotic and fragrant spices make this recipe an absolute delight for all the seafood lovers.
 
 
Story first published: Thursday, November 14, 2013, 11:41 [IST]
X
Desktop Bottom Promotion