For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊഴുപ്പു കുറഞ്ഞ ദഹി ചിക്കന്‍

|

ചിക്കന്‍ പല തരത്തിലുമുണ്ടാക്കും. ചിക്കനും തൈരും ചേര്‍ത്തുണ്ടാക്കുന്ന ഒന്നാണ് ദഹി ചിക്കന്‍.

കൊഴുപ്പു കുറഞ്ഞ തൈരുപയോഗിച്ചുണ്ടാക്കുന്ന ലോ ഫാറ്റ് ദഹി ചിക്കന്‍ എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ,

Chicken

ചിക്കന്‍-അരക്കിലോ
കൊഴുപ്പു കളഞ്ഞ തൈര്-രണ്ടര കപ്പ്
സവാള-2
തക്കാളി-1
ജീരകപ്പൊടി-2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
ഗരം മസാല-അര ടീസ്പൂണ്‍
പച്ചമുളക്-2
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില

ചിക്കന്‍ ഇടത്തരം കഷ്ണങ്ങളാക്കി നല്ലപോലെ കഴുകി വൃ്ത്തിയാക്കുക.

തൈരില്‍ ജീരകപ്പൊടി, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, ഗരം മസാല, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്തിളക്കുക. ഇത് ചിക്കന്‍ കഷ്ണങ്ങളില്‍ പുരട്ടി അര മണിക്കൂര്‍ വയ്ക്കുക.

ഒരു പാനില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് സവാള ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് തക്കാളി ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഉടയുമ്പോള്‍ മസാലയും തൈരും പുരട്ടി വച്ചിരിയ്ക്കുന്ന ചിക്കന്‍ കഷ്ണങ്ങള്‍ ഇതിലേക്കു ചേര്‍ത്തിളക്കുക. പാകത്തിന് ഉപ്പും വെള്ളവും ചേര്‍ത്ത് വേവിയ്ക്കുക.

വെന്തു കഴിഞ്ഞാല്‍ ചിക്കനില്‍ മല്ലിയില ചേര്‍ത്ത് വാങ്ങാം.

English summary

Low Fat Dahi Chicken Recipe

Here is an ideal chicken recipe for people who are too calorie conscious yet do not want to miss out on the taste. Low fat dahi chicken recipe is a simple and delicious dish, prepared especially for the dieters. This easy chicken recipe is prepared using low fat yogurt and minimal spices. This makes the dish exceptionally tasty and healthy at the same time.
 
 
Story first published: Friday, October 4, 2013, 14:26 [IST]
X
Desktop Bottom Promotion