For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

റംസാന് ലഗന്‍ കാ മുര്‍ഗ്

|

റംഗാന് ചിക്കന്‍ വിഭവങ്ങള്‍ വേണെന്നാഗ്രഹിയ്ക്കുന്നവര്‍ക്കിതാ, ഒരു വ്യത്യസ്തമായ ചിക്കന്‍ പാചകക്കുറിപ്പ്, ലഗന്‍ കാ മുര്‍ഗ്.

ഹൈദരാബാദ് സ്റ്റൈലിലെ ഈ ചിക്കന്‍ വിഭവം എരിവും മസാലകളും കലര്‍ന്ന ഒന്നാണ്.

ലഗന്‍ കാ മുര്‍ഗ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Lagan Ka Murg

ചിക്കന്‍-1 കിലോ
നാളികേര പൗഡര്‍-മുക്കാല്‍ കപ്പ്
കശുവണ്ടിപ്പരിപ്പ്-12
കടുക്-3 ടേബിള്‍ സ്പൂണ്‍
തക്കാളി അരച്ചത്-2 ടേബിള്‍ സ്പൂണ്‍
പച്ചമുളകുപേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി-2 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല-1 ടേബിള്‍ സ്പൂണ്‍
നെയ്യ്-1 ടേബിള്‍ സ്പൂണ്‍
തൈര്-2 കപ്പ്
മല്ലിയില അരിഞ്ഞത്-3 ടേബിള്‍ സ്പൂണ്‍
പുതിനയില അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍
എണ്ണ
ഉപ്പ്

നാളികേര പൗഡര്‍, കശുവണ്ടിപ്പരിപ്പ്, കടുക് എന്നിവ എണ്ണ ചേര്‍ക്കാതെ വറുക്കുക. ഇത് തണുത്തു കഴിയുമ്പോള്‍ പാകത്തിന് വെള്ളം ചേര്‍ത്ത് അരയ്ക്കുക.

ഇതിലേയ്ക്ക് തക്കാളി, പച്ചമുളക്, ഇഞ്ചി-വെളുത്തുള്ളി എന്നിവ അരച്ചത്, മല്ലിപ്പൊടി, ജീരകപ്പൊടി, ഗരം മസാല, തൈര്, നെയ്യ്, മല്ലിയില, പുതിനയില, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക.

പാന്‍ ചൂടാക്കി എണ്ണ തിളപ്പിയ്ക്കുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിയ്ക്കുന്ന അരപ്പു ചേര്‍ത്തിളക്കുക. പിന്നീട് ചിക്കന്‍ കഷ്ണങ്ങളും ചേര്‍ത്തിളക്കണം. ഇത് നല്ലപോലെ അളക്കിയ ശേഷം ഒന്നു രണ്ടു കപ്പ് വെള്ളം ചേര്‍ത്ത് അടച്ചു വച്ചു വേവിയ്ക്കുക.

വെന്തു കുറുകുമ്പോള്‍ വാങ്ങി ഉപയോഗിയ്ക്കാം.

English summary

Lagan Ka Murg Recipe

Lagan Ka Murg Recipe is a Hyderabadi cusine, Check out these awesome Hyderabadi recipes and have a delightful treat on Eid, 
Story first published: Monday, July 28, 2014, 13:00 [IST]
X
Desktop Bottom Promotion