For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊങ്കണ്‍ സ്‌റ്റൈല്‍ മുട്ടക്കറി

|

മുട്ട പലരീതിയിലും പാകം ചെയ്യാം. ഇതില്‍ മുട്ടക്കറികള്‍ തന്നെ പല തരത്തിലുണ്ട്. കേരളാ സ്‌റ്റൈല്‍, ആന്ധ്രാ സ്റ്റൈല്‍, ചെട്ടിനാട് സ്റ്റൈല്‍ എന്നിങ്ങനെ പോകുന്നു ഇത്.

വിവിധ തരം മുട്ടക്കറികളില്‍ കൊങ്കണ്‍ സ്‌റ്റൈല്‍ മുട്ടക്കറിയും പ്രസിദ്ധമാണ്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

egg

മുട്ട പുഴുങ്ങിയത്-2
സവാള-2
തക്കാളി-3
ഇഞ്ചി-1 കഷ്ണം
വെളുത്തുള്ളി-6
ഒരു ടേബിള്‍ സ്പൂണ്‍
മുഴുവന്‍ മല്ലി-1 ടീസ്പൂണ്‍
ജീരകം-1 ടീസ്പൂണ്‍
കടുക്-1 ടീസ്പൂണ്‍
ഗ്രാമ്പൂ-2
കറുവാപ്പട്ട-1 കഷ്ണം
മുളകുപൊടി-1 ടീസ്പൂണ്‍
ഗരം സമാല -1 ടീസ്പൂണ്‍
ഓയില്‍
കറിവേപ്പില
മല്ലിയില

മുട്ടയുടെ തോടു കളയുക.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ കടുക്, ജീരകം പൊട്ടിയ്ക്കുക. ഗ്രാമ്പൂ, കറുവാപ്പട്ട എന്നിവ ചേര്‍ത്തിളക്കണം.

ഇതിലേയ്ക്ക് കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവ ചേര്‍ത്തു വഴറ്റുക.

ഇതിലേയ്ക്കു തക്കാളി ചേര്‍്ത്തു നല്ലപോലെ വഴറ്റണം.

മസാലപ്പൊടികള്‍, ഉപ്പ് എന്നിവ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക.

ഇതില്‍ അല്‍പം വെള്ളം ചേര്‍ത്തു വേവിയ്ക്കുക.

മസാല വേവുമ്പോള്‍ മുട്ട ചേര്‍ത്തിളക്കണം.

മുട്ടയില്‍ മസാല പിടിച്ച് കറി കുറുകുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിയ്ക്കാം. നല്ല നാടന്‍ മട്ടന്‍ റോസ്റ്റ്!!

Read more about: egg മുട്ട
English summary

Konkan Style Egg Curry

Here is an easy and tasty recipe of Konkan Style Egg Curry. Read more to know about the recipe,
X
Desktop Bottom Promotion