For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊളമ്പി റസ, മറാത്തി സ്റ്റൈല്‍ ചെമ്മീന്‍ കറി

|

ചെമ്മീന്‍ പ്രധാനപ്പെട്ട ഒരു കടല്‍ വിഭവമാണ്. ഇത് പലരുടേയും പ്രിയ ഭക്ഷണവുമാണ്.

പല രീതികളിലും ഇത് തയ്യാറാക്കാം.

മറാത്തി സ്റ്റൈലിലൊരു ചെമ്മീന്‍ കറി ശ്രമിച്ചു നോക്കൂ, കൊളമ്പി റസ എന്നാണ് ഇത് അറിയപ്പെടുന്നത്.

Prawn

ചെമ്മീന്‍-10
വെളുത്തുള്ളി-10
ഇഞ്ചി-ഒരു കഷ്ണം
പച്ചമുളക്-5
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
തക്കാളി അരച്ചത്-2 ടേബിള്‍ സ്പൂണ്‍
പുളിവെള്ളം-1 കപ്പ്
തേങ്ങ-1 കപ്പ്
എണ്ണ
ഉപ്പ്

വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ അരച്ചെടുക്കുക.

വൃത്തിയാക്കിയ ചെമ്മീനില്‍ ഇതും മുളകുപൊടി, ഗരം മസാല പൗഡര്‍, മഞ്ഞള്‍പ്പൊടി എന്നിവും ഉപ്പം പുരട്ടി അര മണിക്കൂര്‍ വയ്ക്കണം.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. ഇതില്‍ കറിവേപ്പിലയിട്ട് ഇളക്കുക. ഇതിലേയ്ക്കു ചെമ്മീന്‍ ചേര്‍ത്തിളക്കുക. ഇത് അല്‍പനേരം കുറഞ്ഞ തീയില്‍ വെച്ച് ഇളക്കിക്കൊണ്ടിരിയ്ക്കണം.

പിന്നീട് ഇതിലേയ്ക്ക് തക്കാളി അരച്ചതു ചേര്‍ക്കണം. ഇത് ഒന്നു രണ്ടു മിനിറ്റ് ഇളക്കിയ ശേഷം അല്‍പം വെള്ളം ചേര്‍ത്ത് തിളപ്പിയ്ക്കുക.

ഇത് അല്‍പനേരം തിളച്ചു കഴിയുമ്പോള്‍ പുളിവെള്ളം ചേര്‍ത്തിളക്കുക. ഇത് അടച്ചു വച്ച് വേവിയ്ക്കണം.

ഞങ്ങളുടെ പാചകം പേജിലേയ്ക്കു പോകൂ

ഒരു വിധം വേവായിക്കഴിയുമ്പോള്‍ തേങ്ങ ചിരകിയതു ചേര്‍ത്തിളക്കുക.

ഒന്നു തിളച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

English summary

Kolambi Rassa Marathi Style Prawn Curry

Kolambi rassa is a Marathi prawn curry recipe. It is prepared with tamarind and fresh coconut. The taste is not very spicy but more on the tangy side.
 
 
Story first published: Friday, October 10, 2014, 12:53 [IST]
X
Desktop Bottom Promotion