For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രോണ്‍ പെപ്പര്‍ ഫ്രൈ , തനി നാടന്‍!!

|

ചെമ്മീന്‍ രുചി പലരുടേയും നാവില്‍ തുമ്പില്‍ വെള്ളമൂറിക്കുന്ന ഒന്നാണ്. ചെമ്മീനിനൊപ്പം കുരുമുളകിന്റെ എരിവു കൂടിക്കലര്‍ന്നാലോ. ആരോഗ്യത്തിനും സ്വാദിനും മികച്ച ഒരു ഭക്ഷണമെന്നു വേണമെങ്കില്‍ പറയാം.

തനി നാടന്‍ രീതിയില്‍, അതായത് കേരളാ സ്റ്റൈലില്‍ ചെമ്മീന് കുരുമുളകിന്റെ എരിവും രുചിയും നല്‍കി പ്രോണ്‍ പെപ്പര്‍ ഫ്രൈ ഉണ്ടാക്കുന്നതെങ്ങനെയെന്നു നോക്കൂ,

Prawn Pepper Fry

ചെമ്മീന്‍-250 ഗ്രാം
പച്ചമുളക്-4
ഇഞ്ചി-25 ഗ്രാം
വെളുത്തുള്ളി-25 ഗ്രാം
ചെറിയുള്ളി-15
നാളികേരപ്പീര- 3 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
കറിവേപ്പില
വെളിച്ചെണ്ണ
ഉപ്പ്

ചെമ്മീന്‍ തോടു കളഞ്ഞ് കഴുകി വൃത്തിയാക്കി മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി, ഉപ്പ്, മുളകുപൊടി, എന്നിവ പുരട്ടി ഒരു മണിക്കൂര്‍ നേരം വയ്ക്കുക.

മുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ നല്ലപോലെ ചതയ്ക്കണം. മിക്‌സിയില്‍ വേണമെങ്കില്‍ പതുക്കെ അരയ്ക്കാം. എന്നാല്‍ പേസ്റ്റാവരുത്.

ഒരു പാനില്‍ വെളിച്ചെണ്ണ തിളപ്പിയ്ക്കുക. ഇതിലേക്ക് ചെറിയുള്ളി അരിഞ്ഞിടണം. കറിവേപ്പിലയും ചേര്‍ത്ത് നല്ലപോലെ വഴറ്റുക.

ഇതിലേക്ക് ചതച്ചു വച്ചിരിയ്ക്കുന്ന മിശ്രിതം ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി നല്ല മണം വന്നു കഴിയുമ്പോള്‍ ചെമ്മീന്‍ ഇതിലേക്കു ചേര്‍ത്തിളക്കാം. ചെമ്മീന്‍ നല്ലപോലെ വറുത്തെടുക്കുക.

ചെമ്മീന്‍ പാകമായിക്കഴിയുമ്പോള്‍ ഇതിലേക്ക് നാളികേരപ്പീര ചേര്‍ത്ത് നല്ലപോലെ ഇളക്കിയെടുക്കാം.

ചൂടോടെ കഴിയ്ക്കുവാന്‍ പ്രോണ്‍ പെപ്പര്‍ ഫ്രൈ തയ്യാര്‍.

English summary

Kerala Style Prawn Pepper Fry

Today we have a Kerala style prawn pepper fry recipe for you. The soft and juicy prawns are cooked with a lot of spices which make this dish an utter delight for all seafood lovers.
Story first published: Monday, November 25, 2013, 13:07 [IST]
X
Desktop Bottom Promotion