For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അത്താഴത്തിന് നത്തോലി മീന്‍ പീര

കേരള സ്റ്റൈല്‍ നത്തോലി മീന്‍ പീര തയ്യാറാക്കാം.

|

മീന്‍ ഇല്ലാതെ മലയാളിയ്ക്ക് ഭക്ഷണം കഴിയ്ക്കാന്‍ സാധ്യമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. മീന് പല തരത്തിലും നമ്മളെ പാകം ചെയ്യാറുണ്ട്. എന്നാല്‍ വടക്കന്‍ ജില്ലക്കാര്‍ക്ക് അത്ര പരിചയമില്ലാത്ത ഒന്നാണ് മീന്‍ പീര അഥവാ മീന്‍ തോരന്‍. മീനിലെ വെറൈറ്റി തന്നെയാണ് പലപ്പോവും മീന്‍ പീരയെ നമ്മുടെ നാവില്‍ വെള്ളമോടിയ്ക്കുന്നതാക്കി മാറ്റുന്നത്.

നത്തോലി ഉപയോഗിച്ച് മീന്‍ പീര ഉണ്ടാക്കിയാല്‍ എത്രയൊക്കെ ഭക്ഷണം കഴിച്ചാലും ഈ മീന്‍പീരയുടെ സ്വാദ് നാവില്‍ നിന്നും പോവില്ലെന്നതാണ് സത്യം. നത്തോലി കൊണ്ട് എങ്ങനെ മീന്‍ പീര തയ്യാറാക്കാം എന്ന് നോക്കാം.

Kerala Style Fish with Coconut (Meen Peera)

ആവശ്യമുള്ള സാധനങ്ങള്‍

നത്തോലി- അരക്കിലോ
തേങ്ങ- അരമുറി
ഇഞ്ചി- ചെറിയ കഷ്ണം
മഞ്ഞള്‍പ്പൊടി- കാല്‍സ്പൂണ്‍
കുടംപുളി- രണ്ട് എണ്ണം
കറിവേപ്പില- രണ്ട് തണ്ട്
ചെറിയ ഉള്ളി- മൂന്നെണ്ണം
പച്ചമുളക്- എരിവനുസരിച്ച്
എണ്ണ- പാകത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ ചിരവിയതും പച്ചമുളകും ചെറിയ ഉള്ളിയും മഞ്ഞള്‍പ്പടിയും നല്ലതു പോലെ ചതച്ചെടുക്കാം. ശേഷം കുടംപുളി വെള്ളത്തില്‍ ഇട്ട് കുതിര്‍ത്തെടുക്കണം. മണ്‍ചട്ടി വൃത്തിയാക്കി കുടമ്പുളി ചതച്ചതും മീനും തേങ്ങ ചതച്ചതും അല്‍പം വെള്ളവും ചേര്‍ത്ത് അടച്ചു വെച്ച് വേവിയ്ക്കുക. മീന്‍ ഉടഞ്ഞ് പോവാതെ വേണം വേവിയ്ക്കാന്‍.

ആവി വന്നാല്‍ അല്‍പം ഉപ്പും കൂടി ചേര്‍ത്ത് വെള്ളം വറ്റിയ്ക്കാന്‍ ശ്രമിക്കുക. ശേഷം വെന്ത് കഴിയുമ്പോള്‍ അല്‍പം എണ്ണ ഇതിനു മുകളില്‍ ചാലിയ്ക്കാം. ഇനി അടുപ്പില്‍ നിന്നും ഇറക്കി വെച്ച ശേഷം കറിവേപ്പില ഇട്ട് ആവശ്യമെങ്കില്‍ അല്‍പം എണ്ണ കൂടി താളിയ്ക്കാം. നല്ല നത്തോലി മീന്‍ പീര തയ്യാര്‍.

English summary

Kerala Style Fish with Coconut (Meen Peera)

Recipe for meen peera or meen pattichathu read on..
X
Desktop Bottom Promotion