For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കീമ മട്ടി, മട്ടന്‍ സ്‌നാക്‌സ്...

|

സ്‌നാക്‌സ് വെജിറ്റേറിയനും നോണ്‍ വെജിറ്റേറിയനും ഉണ്ടാക്കാം. നോണ്‍ വെജിറ്റേറിയന്‍ സ്‌നാക്‌സ് ഇഷ്ടപ്പെടുന്നവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഒന്നാണ് കീമ മട്ടി.

കീമ മട്ടി ഉണ്ടാക്കുവാന്‍ വളരെ എളുപ്പമാണ്. മിന്‍സ് മട്ടി ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്.

കീമ മട്ടി എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ, അധികം മൂപ്പാവാത്ത ആട്ടിറച്ചിയാണ് ഇതുണ്ടാക്കുവാന്‍ നല്ലത്.

Mutton Snacks

മിന്‍സ്ഡ് മട്ടന്‍-അരക്കിലോ
ഡ്രൈ കോക്കനട്ട് പൗഡര്‍-2 ടീസ്പൂണ്‍
മുട്ട-2
മല്ലിപ്പൊടി- 1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-അര ടീസ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ

മട്ടന്‍ നല്ലപോലെ കഴുകി വൃത്തിയാക്കി വെള്ളം മുഴുവന്‍ കളഞ്ഞു വയ്ക്കുക.

മുട്ട, മല്ലിയില, എണ്ണ എന്നിവ ഒഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് ഇത് നല്ലപോലെ കുഴയ്ക്കുക. ഇത് അര മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. മസാല നല്ലപോലെ പിടിയ്ക്കാനാണിത്.

മുട്ട നല്ലപോലെ അടിയ്ക്കുക. കീമ പുറത്തെടുത്ത് ഇതിനു മുകളില്‍ മുട്ടയൊഴിയ്ക്കുക. മല്ലിയിലയും ചേര്‍ക്കുക.

കൂട്ട് കുറേശെ എടുത്ത് കയ്യില്‍ വച്ചു പരത്തുക.

എണ്ണ ചൂടാക്കി ഇതിലിട്ടു വറുത്തെടുക്കാം.

കീമ മട്ടി ചൂടോടെ കഴിയ്ക്കാം

Read more about: mutton മട്ടന്‍
English summary

Keema Mutti Recipe

Kheema mutti is a special dish for snacks. To try the kheema mutti recipe for making mutton patties, read on
Story first published: Thursday, April 10, 2014, 15:22 [IST]
X
Desktop Bottom Promotion