For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹണി ഗാര്‍ലിക് ചിക്കന്‍ തയ്യാറാക്കൂ

|

അല്‍പം വ്യത്യസ്ത സ്വാദോടെ ചിക്കന്‍ വേണമെന്നുള്ളവര്‍ക്ക് പരീക്ഷിയ്ക്കാവുന്ന ഒന്നാണ് ഹണി ഗാര്‍ലിക് ചിക്കന്‍. ചൈനീസ് റെസിപ്പിയാണിത്.

അല്‍പം മധുരത്തോടു കൂടിയ ഈ ചിക്കന്‍ വിഭവം തയ്യാറാക്കാനും എളുപ്പമാണ്.

ഹണി ഗാര്‍ലിക് ചിക്കന്‍ തയ്യാറാക്കുന്നതെങ്ങനെയെന്നു നോക്കൂ, എല്ലും സ്‌കിന്നും നീക്കിയ ചിക്കന്‍ ബ്രെസ്റ്റ് ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്.

chicken

ചിക്കന്‍ ബ്രെസ്റ്റ്-2
വെളുത്തുള്ളി അരിഞ്ഞത്-1 ടേബിള്‍ സ്പൂണ്‍
ഗാര്‍ലിക് പൗഡര്‍-ഒരു നുള്ള്
ബട്ടര്‍-5 ടീസ്പൂണ്‍
തേന്‍-3 ടീസ്പൂണ്‍
സോയാസോസ്-അരടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഉപ്പ്

ചിക്കന്‍ ബ്രെസ്റ്റില്‍ കുരുമുളകുപൊടി, ഗാര്‍ലിക് പൗഡര്‍, ഉപ്പ് എന്നിവ വിതറുക. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ക്കണം.

ഒരു പാനില്‍ ബട്ടര്‍ ചൂടാക്കണം. ഇതിലേയ്ക്കു ചിക്കന്‍ ചേര്‍ത്ത് കുറഞ്ഞ ചൂടില്‍ ഇരുവശവുമിട്ട് വേവിയ്ക്കണം. ബ്രൗണ്‍ നിറത്തില്‍ മൊരിയുന്നതു വരെ വേവിയ്ക്കുക.

ഇതിലേയ്ക്കു ചിക്കന്‍ സ്റ്റോക്കൊഴിച്ച് ഇളക്കണം.

വെളുത്തുള്ളി അരിഞ്ഞത്, സോയാസോസ്, തേന്‍ എന്നിവ ഇതിലേയ്ക്കു ചേര്‍ത്തിളക്കുക.

ഇത് അടച്ചു വച്ച് വേവിയ്ക്കുക. വേണമെങ്കില്‍ പ്രഷര്‍ കുക്കറിലും വേവിയ്ക്കാം.

വെന്തു ചേരുവകള്‍ ചിക്കന്‍ കഷ്ണങ്ങളില്‍ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.

English summary

Honey Garlic Chicken Recipe

Here is an easy and tasty recipe of chicken, Honey Garlic Chicken. Read To Know more about,
Story first published: Tuesday, February 9, 2016, 12:47 [IST]
X
Desktop Bottom Promotion