For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗോഷ്ട് കാ സാളന്‍ തയ്യാറാക്കാം

|

പേരു കേട്ട് ഞെട്ടേണ്ട. മുഗള്‍ രാജാക്കന്മാര്‍ക്കു പ്രിയപ്പെട്ടതായിരുന്ന ഒരു മട്ടന്‍ വിഭവമാണിത്.

ഇത് വളരെ എരിവുള്ള ഒരു മട്ടന്‍ കറിയാണ്.ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Ghost Ka Salan

മട്ടന്‍-1 കിലോ
സവാള-2
തക്കാളി-4
തൈര്-2 കപ്പ്
വെളുത്തുള്ളി ചതച്ചത്-1 ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരിഞ്ഞത്-2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്-2
മുളകുപൊടി-1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- 2 ടീസ്പൂണ്‍
ജീരകപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍
മല്ലിയില
എണ്ണ
ഉപ്പ്

മട്ടന്‍ കഷ്ണങ്ങള്‍ നല്ലപോലെ കഴുകുക.

Mutton

ഇതില്‍ അരക്കപ്പു വെള്ളം, സവാളി, വെളുത്തുള്ളി, പകുതി ഇഞ്ചി, ഉപ്പ്, തക്കാളി അരിഞ്ഞത്, മഞ്ഞള്‍പ്പൊടി. മുളകുപൊടി എന്നിവ ചേര്‍ത്ത് അടച്ചു വച്ച് വേവിയ്ക്കുക.

വെന്തു കഴിഞ്ഞാല്‍ ഇത് വാങ്ങി വയ്ക്കാം.

ഒരു പാനില്‍ അല്‍പം എണ്ണയൊഴിയ്ക്കുക. ഇത് ചൂടായിക്കഴിയുമ്പോള്‍ വെന്ത മട്ടന്‍ ഇതില്‍ ചേര്‍ത്തിളക്കണം.

ഇതില്‍ പച്ചമുളക്, ബാക്കി ഇഞ്ചി എന്നിവയും ചേര്‍ത്തിളക്കുക.

പിന്നീട് തൈര് ചേര്‍ത്തിളക്കണം.

Mutton 2

ജീരകപ്പൊടി, മസാല പൗഡര്‍ എന്നിവയും ഇതില്‍ ചേര്‍ത്തിളക്കുക.

ഇവ നല്ലപോലെ മട്ടനില്‍ പിടിച്ചു കുറുകിക്കഴിയുമ്പോള്‍ മല്ലിയില ചേര്‍ത്തിളക്കാം.

മലബാര്‍ സ്റ്റൈല്‍ ചിക്കന്‍ കറി തയ്യാറാക്കൂ

English summary

Gosth Ka Salan Recipe

Gosht ka salan is not a very spicy recipe when compared to other Indian mutton recipes. This royal recipe from the bawarchi-khana of the Mughals,
X
Desktop Bottom Promotion