For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗലൗട്ടി കബാബ് തയ്യാറാക്കാം

|

ലക്‌നൗവില്‍ നിന്നുള്ള ഒരു പ്രസിദ്ധമായ വിഭവമാണ് ഗലൗട്ടി കബാബ്. കബാബുകളുടെ കൂട്ടത്തില്‍ തന്നെ വളരെ പ്രശസ്തമായ ഒന്ന്.

വൈവിധ്യമേറും പഞ്ചാബി വിഭവങ്ങള്‍വൈവിധ്യമേറും പഞ്ചാബി വിഭവങ്ങള്‍

വളരെ മൃദുവായ ഈ കബാബിനു പുറകില്‍ ഒരു ചരിത്രവുമുണ്ട്. ലക്‌നൗവിലുണ്ടായിരുന്ന പ്രായമേറിയ ഒരു നവാബായിരുന്നു വാജിദ് അലി ഷാ. പ്രായാധിക്യം കാരണം പല്ലുകള്‍ മുഴുവന്‍ പോയിട്ടും നവാബിന് ഇറച്ചി വിഭവങ്ങളോട് പ്രത്യേക താല്‍പര്യമായിരുന്നു. ഇദ്ദേഹത്തിനു വേണ്ടി തയ്യാറാക്കിയിരുന്നതാണ് ഗലൗട്ടി കബാബ്.

ഗലൗട്ടി കബാബ് എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,

Galouti Kebab

മട്ടന്‍ കീമ-1 കിലോ
പച്ചപ്പപ്പായ പേസ്റ്റ്-4 ടേബിള്‍ സ്പൂണ്‍
സവാള പേസ്റ്റ്-3 ടേബിള്‍ സ്പൂണ്‍
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്-1 ടേബിള്‍ സ്പൂണ്‍
ഏലയ്ക്കാപ്പൊടി-1 ടീസ്പൂണ്‍.
മുളകുപൊടി-1 ടീസ്പൂണ്‍
കടലമാവ്-2 ടേബിള്‍ സ്പൂണ്‍
ഗരം മസാല പൗഡര്‍- 1 ടീസ്പൂണ്‍
മേസ് പൗഡര്‍-1 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ഉപ്പ്
എണ്ണ

കീമ നല്ലപോലെ വൃത്തിയാക്കുക. ഇതില്‍ എണ്ണയൊഴികെയുള്ള എല്ലാ ചേരുവകളും ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ ഇളക്കി ഫ്രിഡ്ജില്‍ വയ്ക്കുക. ഒരു മണിക്കൂര്‍ തണുപ്പിയ്ക്കണം. മസാലക്കൂട്ട് നല്ലപോലെ പിടിയ്ക്കുവാനാണിത്.

ഒരു പാനില്‍ എണ്ണ തിളപ്പിയ്ക്കുക. കീമക്കൂട്ട് ചെറിയ ഉരുളകളാക്കി പിന്നീട് ചെറുതാക്കി കൈവെള്ളയില്‍ വച്ച ്പരത്തി തിളച്ച എണ്ണയിലിട്ടു വറുത്തെടുക്കുക.

ഇരുവശങ്ങളും ബ്രൗണ്‍ നിറമാകുന്നതുവരെ വറുത്തെടുക്കണം.

ഇത് സ്‌നാക്‌സായോ സൈഡ് ഡിഷായോ എല്ല്ാം ഉപയോഗിയ്ക്കാം.

English summary

Galouti Kebab Recipe

'Galouti' or 'Galawati' means melt in the mouth. And definitely these kebabs will melt in your mouth once you have a bite of it.
Story first published: Tuesday, March 18, 2014, 12:59 [IST]
X
Desktop Bottom Promotion