For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മീന്‍ കറി, മാംഗ്ലൂര്‍ സ്‌റ്റൈല്‍

|

മീന്‍ കറി ഏതു സ്റ്റൈലിലാണെങ്കിലും മലയാളികള്‍ക്ക് പ്രിയം തന്നെയാണ്.

മാംഗ്ലൂര്‍ സ്റ്റൈല്‍ മീന്‍കറിയുണ്ടാക്കി നോക്കൂ, നല്ല എരിവും പുളിയുമുള്ള മീന്‍കറി.

Fish Curry

മീന്‍-അരക്കിലോ
സവാള-1
മുഴുവന്‍ മല്ലി-2 ടേബിള്‍ സ്പൂണ്‍
കൊല്ലമുളക്-9
പച്ചമുളക്-5
ഇഞ്ചി-1 കഷ്ണം
തേങ്ങാപ്പാല്‍-ഒന്നര കപ്പ്
നാളികേരവെള്ളം-അര കപ്പ്
പുളി-അല്‍പം
ഗരം മസാല-1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി-ഒരു നുള്ള്
ഉപ്പ്
എണ്ണ

ഒരു പാത്രം ചൂടാക്കി ഇതില്‍ അല്‍പം എണ്ണയൊഴിച്ച് മല്ലി, മുളക് എ്ന്നിവ വറുത്തെടുക്കുക.

പുളി പിഴിഞ്ഞ് വെള്ളമെടുക്കണം. മുളക്, മല്ലി, ഇഞ്ചി, നാളികേരം എന്നിവ ഒരുമിച്ച് അരയ്ക്കുക. ഇത് പുളിവെള്ളത്തില്‍ കലര്‍ത്തണം.

ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, ഗരം മസാല എന്നിവയും അരച്ച മസാലക്കൂട്ടും ചേര്‍ക്കണം. ഇതിലേക്ക് മീന്‍ ചേര്‍ത്ത്‌ പാകത്തിന് വെള്ളമൊഴിച്ച് തിളപ്പിക്കുക. തിളച്ചു കഴിയുമ്പോള്‍ ഇതിലേക്ക തേങ്ങാപ്പാല്‍ ചേര്‍ക്കണം. തിളച്ച് കറി അല്‍പം കുറുകിക്കഴിയുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വാങ്ങി വയ്ക്കണം.

English summary

Cooking, Fish Curry, Non Veg, Recipe, പാചകം, മീന്‍, മത്സ്യം, നോണ്‍ വെജ്

Here is an authentic Mangalore fish curry recipe that is prepared with lots of spices and will leave you crave for more.
X
Desktop Bottom Promotion